തളിപ്പറമ്പ്: രാഹുല്‍ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് തടസമുണ്ടാക്കി പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വി. രാഹുല്‍, രാഹുല്‍ ദാമോദരന്‍ കൂടാതെ കണ്ടാലറിയുന്ന 13 പേര്‍ക്കെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ് കെഎസ്ഇബിക്ക് സമീപം നാഷണല്‍ ഹൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി പൊതുജനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തതിനാലാണ് കേസ്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തളിപ്പറമ്പ് കെഎസ്ഇബിക്ക് സമീപം നാഷണല്‍ ഹൈവേയില്‍ കുത്തിയിരുന്ന് പ്രതിഷേധം നടത്തി പൊതുജനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തതിനാലാണ് കേസ്.