കണ്ണൂർ: കോർപറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യത്തിന് തീപിടിച്ചു. ഇന്നലെ രാവിലെ ഒന്പതോടെയാണ് തീപിടിത്തമുണ്ടായത്. ജീവനക്കാരും കണ്ണൂരിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളുമെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. രാവിലെ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ ജീവനക്കാരാണ് തീ പടരുന്നത് കണ്ടത്.
ഉടൻ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാ സേനാ എത്തുമ്പോഴേക്കും ജീവനക്കാർ തീയണക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരുന്നു. മേയർ ടി.ഒ. മോഹനൻ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചു. ആശങ്കപെടേണ്ട കാര്യമില്ലെന്ന് മേയർ പറഞ്ഞു. തീ പൂർണമായും അണച്ചുവെന്നും തീപിടിത്തത്തിന് കാരണം വ്യക്തമല്ലെന്നും മേയർ പറഞ്ഞു.