കണ്ണൂർ: കണ്ണൂർ ഉൽസവ് സീസൺ സെക്കൻഡിന്റെ ഭാഗമായുള്ള ചലച്ചിത്രോത്സവത്തിന് തുടക്കമായി. മഹാത്മാ മന്ദിരത്തിൽ ചലച്ചിത്ര അക്കാദമി അംഗവും സംവിധായകനുമായ മനോജ് കാന, ഡോ. ജോസ്, ജിത്തു കോളയാട്, വിജയകുമാർ ബ്ലാത്തൂർ, പ്രകാശൻ വാടിക്കൽ, ജിജേഷ് കൊറ്റാളി, തമ്പാൻ ബ്ലാത്തൂർ, ഷാജി തളിപറമ്പ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ബാലകൃഷ്ണൻ കൊയ്യാൽ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ കോ-ഓർഡിനേറ്റർ സി. മോഹനൻ വിശദീകരണം നടത്തി.
ചലച്ചിത്ര അക്കാദമി റീജണൽ കോ-ഓർഡിനേറ്റർ പി.കെ. ബൈജു, സി.മാധവൻ എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര അക്കാഡമി കണ്ണൂർ റീജണൽ കേന്ദ്രവും കണ്ണൂർ ഫിലിം സൊസൈറ്റിയും ഫെഡറേഷൻ ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. നാളെ വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.