+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മീ​ന്തു​ള്ളി​യി​ൽ അ​ട​യ്ക്കാ മി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 202223 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​താ ഗ്രൂ​പ്പി​ന് സ്വ​യം തൊ​ഴി​ലി​നാ​യി ആ​രം​ഭി​ച്ച അ​ട​യ്ക്ക മി​ൽ മീ​ന്തു​ള്ളി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം
മീ​ന്തു​ള്ളി​യി​ൽ അ​ട​യ്ക്കാ മി​ൽ  പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2022-23 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​താ ഗ്രൂ​പ്പി​ന് സ്വ​യം തൊ​ഴി​ലി​നാ​യി ആ​രം​ഭി​ച്ച അ​ട​യ്ക്ക മി​ൽ മീ​ന്തു​ള്ളി​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഉ​ണ​ങ്ങി​യ അ​ട​യ്ക്ക പൊ​ളി​ച്ച് ന​ൽ​കു​ന്ന സ്ഥാ​പ​ന​മാ​ണി​ത്.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ കെ.​കെ. ജോ​യി, ഷാ​ന്‍റി ക​ലാ​ധ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​സി. പൗ​ലോ​സ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി​ബി. എം. ​തോ​മ​സ്, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ര​ജി​ത സ​ജി, ഷാ​ന്‍റി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.