കണ്ണൂർ: പിണറായി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ പ്രാബല്യത്തിൽ വരുന്ന ഏപ്രിൽ ഒന്നിന് ജില്ലയിലുടനീളം കരിദിനം ആചരിക്കാൻ യുഡിഎഫ് ജില്ലാ നേതൃയോഗം തീരുമാനിച്ചു.
രാവിലെ പത്തിന് കണ്ണൂരിൽ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും തുടർന്ന് കണ്ണൂർ നെഹ്റു സ്തൂപത്തിന് സമീപം സമര ജ്വാലയും തീർക്കും.
വൈകുന്നേരം ജില്ലയിലെ എല്ലാ നിയോജക മണ്ഡലം ആസ്ഥാനങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് പന്തം കൊളുത്തി പ്രകടനം നടത്തും.