ചങ്ങനാശേരി: നഗരസഭ ശുചീകരണ തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാമ്പും മരുന്നു വിതരണവും നടത്തി. ഗവൺമെന്റ് ജനറല്‍ ആശുപത്രിയുടെയും നഗരസഭയുടെയും സംയുക്ത നേതൃത്വത്തിലാണ് ക്യാമ്പ് നടത്തിയത്. നഗരസഭയിലെ എല്ലാ ശുചീകരണ വിഭാഗം തൊഴിലാളികളും ക്യാമ്പില്‍ പങ്കെടുത്തു.
നഗരസഭാ ചെയര്‍പേഴ്സണ്‍ സന്ധ്യാ മനോജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് ബെന്നി ജോസഫ്, സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. മധുരാജ്, കൗണ്‍സിലര്‍മാരായ ഗീത അജി, അരുണ്‍ മോഹന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീതു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.