+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​ര​സ്‌​കാ​ര നി​റ​വി​ല്‍ കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം

ക​ടു​ത്തു​രു​ത്തി: പു​ര​സ്‌​കാ​ര നി​റ​വി​ല്‍ കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ കു​റു​പ്പ​ന്
പു​ര​സ്‌​കാ​ര നി​റ​വി​ല്‍ കു​റു​പ്പ​ന്ത​റ  കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം
ക​ടു​ത്തു​രു​ത്തി: പു​ര​സ്‌​കാ​ര നി​റ​വി​ല്‍ കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം. രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​നേ​ടി​യ കു​റു​പ്പ​ന്ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം അ​ധി​കൃ​ത​ര്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍ജി​ല്‍നി​ന്ന് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി. കേ​ര​ള അ​ക്രെ​ഡി​റ്റേ​ഷ​ന്‍ സ്റ്റാ​ന്‍ഡേ​ര്‍ഡ്‌​സ് ഫോ​ര്‍ ഹോ​സ്പി​റ്റ​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും അ​വാ​ര്‍ഡി​നൊ​പ്പം ല​ഭി​ച്ചു.

ആ​ര്‍ദ്രം പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി മാ​റ്റി​യ​തി​നെ​ത്തു​ട​ര്‍ന്ന് ഒ​പി വി​ഭാ​ഗം, ല​ബോ​റ​ട്ട​റി, ഫാ​ര്‍മ​സി, പൊ​തു​ജ​നാ​രോ​ഗ്യ വി​ഭാ​ഗ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ദേ​ശീ​യ ആ​രോ​ഗ്യ പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പ്, പ​ക​ര്‍ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​നം, മാ​തൃ-​ശി​ശു ആ​രോ​ഗ്യം, ജീ​വി​ത​ശൈ​ലി രോ​ഗ നി​യ​ന്ത്ര​ണം, പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, ജീ​വ​ന​ക്കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യു​ള്ള മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍, ഓ​ഫീ​സ് നി​ര്‍വ​ഹ​ണം തു​ട​ങ്ങി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ അ​വാ​ര്‍ഡി​ന് പ​രി​ഗ​ണി​ച്ചു.

മാ​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ള​വ​ല്ലി ര​വീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം ജീ​വ​ന​ക്കാ​രും ഉ​ള്‍പ്പെ​ടു​ന്ന സം​ഘ​മാ​ണ് പു​ര​സ്‌​കാ​രം ഏ​റ്റു​വാ​ങ്ങി​യ​ത്. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ കീ​ഴി​ലു​ള്ള അ​ഞ്ച് സ​ബ് സെ​ന്‍റ​റു​ക​ള്‍ ജ​ന​കീ​യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​യി മാ​റി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജ​ന​സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​വും ജ​ന​സൗ​ഹൃ​ദ സേ​വ​ന​ങ്ങ​ളും ജ​ന​കീ​യ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ചാ​ക്കോ മ​ത്താ​യി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ സാ​ലി​മ്മ ജോ​ളി, വാ​ര്‍ഡ് മെം​ബ​ര്‍മാ​രാ​യ മ​ഞ്ജു അ​നി​ല്‍, ആ​നി​യ​മ്മ ജോ​സ​ഫ്, ആ​ന്‍സി സി​ബി, സാ​ലി​മോ​ള്‍ ജോ​സ​ഫ് എ​ന്നി​വ​രോ​ടൊ​പ്പം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ ​പി.​എ​സ്. സു​ഷാ​ന്ത്, ഡോ. ​ജേ​ക്ക​ബ് മാ​ത്യു, ഹെ​ല്‍ത്ത് ഇ​ന്‍സ്‌​പെ​ക്ട​ര്‍ അ​നി​ല്‍കു​മാ​ര്‍, പി​എ​ച്ച്എ​ന്‍ ഷീ​ല​കു​മാ​രി, ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ഷൈ​ജി ജോ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.