കോട്ടയം: കോട്ടയം നഗരസഭയുടെ വടവാതൂരിലുള്ള ഡമ്പിംഗ് യാര്‍ഡില്‍നിന്നു മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ ആരംഭിച്ചു. എംസികെ കുട്ടി എന്‍ജിനിയറിംഗ് പ്രോജക്ട് ലിമിറ്റഡ് കമ്പനിയുടെ നേതൃത്വത്തിലാണ് മാലിന്യം നീക്കം ചെയ്യുന്നത്. രണ്ടുദിവസം മുന്‍പ് ട്രയല്‍ റണ്‍ ആരംഭിച്ചിരുന്നു. പ്ലാസ്റ്റിക്, ചെരുപ്പുകള്‍, ടയറുകള്‍, ഗ്ലാസ് എന്നിങ്ങനെ 12 വിഭാഗങ്ങളായി മാലിന്യം തരംതിരിക്കുന്നതാണ് ആദ്യഘട്ടം. ഇതില്‍ പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത പ്ലാസ്റ്റിക് മാലിന്യം ട്രിച്ചിയിലുള്ള ഡാല്‍മിയ സിമന്റ്സിന്റെ പ്ലാന്റിലെത്തിച്ച് സംസ്കരിക്കും.
പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കാന്‍ കഴിയുന്നവ സൗജന്യമായി ആവശ്യമുള്ള കമ്പനികള്‍ക്ക് നല്‍കും. ഓട്ടോമാറ്റിക് മെഷീനുകള്‍ ആണ് മാലിന്യം നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്നത്. പത്ത് ജോലിക്കാരുമുണ്ട്. എട്ട് മുതല്‍ 15 ദിവസം കൊണ്ട് മാലിന്യം പൂര്‍ണമായും നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് സൈറ്റ് എന്‍ജിനിയര്‍ സി. അജയ് ആനന്ദ് പറഞ്ഞു. രണ്ട് ദിവസം കൊണ്ട് ആയിരം ക്യുബിക് മീറ്ററിനടുത്ത് മാലിന്യമാണ് തരംതിരിച്ചത്.