+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തോ​​ട്ടി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്നു

പാ​​മ്പാ​​ടി : ഫോ​​ട്ടോ ക​​ണ്ട് ഒ​​റ്റ​​നോ​​ട്ട​​ത്തി​​ൽ വേ​​സ്റ്റ് കു​​ഴി​​യാ​​ണെ​​ന്നു തോ​​ന്നി​​യാ​​ൽ നി​​ങ്ങ​​ൾ​​ക്ക് തെ​​റ്റി. ഇ​​ത് പാ​​മ്പാ​​ടി കാ​​ള​​ച്ച​​ന്ത​​യി​​ൽ വി​​മ​​ലാം​​ബി​​ക സ്കൂ​​ളി
തോ​​ട്ടി​​ൽ മാ​​ലി​​ന്യം ത​​ള്ളു​​ന്നു
പാ​​മ്പാ​​ടി : ഫോ​​ട്ടോ ക​​ണ്ട് ഒ​​റ്റ​​നോ​​ട്ട​​ത്തി​​ൽ വേ​​സ്റ്റ് കു​​ഴി​​യാ​​ണെ​​ന്നു തോ​​ന്നി​​യാ​​ൽ നി​​ങ്ങ​​ൾ​​ക്ക് തെ​​റ്റി. ഇ​​ത് പാ​​മ്പാ​​ടി കാ​​ള​​ച്ച​​ന്ത​​യി​​ൽ വി​​മ​​ലാം​​ബി​​ക സ്കൂ​​ളി​​ന് എ​​തി​​ർ​​വ​​ശ​​ത്തെ തോ​​ടാ​​ണ്. നാ​​ട്ടി​​ലെ സ​​ക​​ല മാ​​ലി​​ന്യ​​വും പേ​​റു​​ന്ന ഈ ​​തോ​​ടി​​ന്‍റെ അ​​വ​​സ്ഥ വ​​ള​​രെ പ​​രി​​താ​​പ​​ക​​ര​​മാ​​ണ്. കു​​ട്ടി​​ക​​ളു​​ടെ നാ​​പ്കി​​ൻ മു​​ത​​ൽ, മൃ​​ഗ​​ങ്ങ​​ളു​​ടെ വേ​​സ്റ്റ് വ​​രെ​​യാ​​ണ് ഈ ​​തോ​​ട്ടി​​ൽ. മാ​​ലി​​ന്യം ഉ​​റ​​വി​​ട​​ത്തി​​ൽ സം​​സ്ക​​രി​​ക്ക​​ണ​​മെ​​ന്ന് നാ​​ഴി​​ക​​യ്ക്ക് നാ​​ല്പ​​തു വ​​ട്ടം പ​​റ​​യു​​ന്ന അ​​ധി​​കാ​​രി​​ക​​ളു​​ടെ മൂ​​ക്കി​​ൽ​​തു​​മ്പി​​ലാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ഒ​​രു അ​​വ​​സ്ഥ എ​​ന്ന​​ത് കൗ​​തു​​ക​​മാ​​ണ്. ക​​ഴി​​ഞ്ഞ​​മാ​​സം പാ​​മ്പാ​​ടി​​യി​​ലെ ഒ​​രു ഹോ​​ട്ട​​ലി​​ന്‍റെ വേ​​സ്റ്റ് ടാ​​ങ്ക് പൊ​​ട്ടി മ​​ലി​​ന​​ജ​​ലം തോ​​ട്ടി​​ലേ​​ക്ക് ഒ​​ഴു​​കി​​യി​​രു​​ന്നു.

ഇ​​പ്പോ​​ൾ തോ​​ടി​​ന്‍റെ അ​​തി​​ഭീ​​ക​​ര​​മാ​​യ മ​​ലി​​നീ​​ക​​ര​​ണം മൂ​​ലം ചു​​റ്റു​​വ​​ട്ട​​ത്തി​​ലു​​ള്ള കി​​ണ​​റു​​ക​​ളി​​ലെ വെ​​ള്ളം കൂ​​ടി ഉ​​പ​​യോ​​ഗ​​ശൂ​​ന്യ​​മാ​​കു​​ന്ന അ​​വ​​സ്ഥ​​യി​​ലെ​​ത്തി നി​​ൽ​​ക്കു​​ക​​യാ​​ണ്. കു​​ടി​​വെ​​ള്ള​​ത്തി​​നാ​​യി നെ​​ട്ടോ​​ട്ട​​മോ​​ടു​​ന്ന സ​​മ​​യ​​ത്ത് തോ​​ടി​​ന്‍റെ ഈ ​​അ​​വ​​സ്ഥ ജ​​ന​​ങ്ങ​​ളി​​ൽ ഭീ​​തി ഉ​​യ​​ർ​​ത്തു​​ന്നു. അ​​ടി​​യ​​ന്ത​​ര​​മാ​​യി പ​​ഞ്ചാ​​യ​​ത്തും ആ​​രോ​​ഗ്യ​​വ​​കു​​പ്പും ഇ​​ട​​പെ​​ട​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ടെ ആ​​വ​​ശ്യം.