മീനടം: നാടൻപന്തുകളി ഗ്രാമം എന്നറിയപ്പെടുന്ന മീനടത്തിന്റെ മണ്ണിൽ ഇനി പന്തുകളിയുടെ ആവേശച്ചൂട്. മീനടത്തെ നാടൻപന്തുകളിക്കാരും കായികപ്രേമികളും ചേർന്നു സമാരംഭം കുറിച്ചിരിക്കുന്ന ഫ്രണ്ട്സ് നേറ്റീവ്ബോൾ ക്ലബ് മീനടവും കേരള നേറ്റീവ് ബോൾ ഫെഡറേഷനും ചേർന്ന് താളോത്സവം 2023 എന്ന നാമധേയത്തിൽ നടത്തപ്പെടുന്ന ഒന്നാമത് അഖില കേരള നാടൻ പന്തുകളി മത്സര പരമ്പര ഇന്ന് മീനടം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ആരംഭിക്കും.
നേറ്റീവ് ബോൾ ഫെഡറേഷനിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ചാണ് മത്സര പരമ്പര തുടക്കംകുറിക്കുന്നത്. ഒട്ടേറെ പുതുമകളോടെയാണ് സംഘാടകർ മത്സരങ്ങൾ ഒരുക്കുന്നത്. നാടൻപന്തുകളി ചരിത്രത്തിൽ ആദ്യമായി ആദ്യപാദ മത്സരങ്ങളിൽ വിജയിക്കുന്ന ടീമുകൾക്ക് ട്രോഫികൾ ക്രമീകരിച്ചും ഒന്നും രണ്ടും സ്ഥാനക്കാർക്ക് പുറമേ മൂന്നും നാലും സ്ഥാനക്കാർക്കും എവറോളിംഗ് ട്രോഫിയും കാഷ് അവാർഡും സംഘാടകർ നൽകുന്നു. വ്യക്തിഗത ട്രോഫികൾ നിരവധിയുണ്ട്. കൂടാതെ മികച്ച ടീം, അനൗൺസർ, ആസ്വാദകൻ തുടങ്ങിയവർക്കും ട്രോഫികൾ ലഭിക്കും.
ഉദ്ഘാടനദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 1.45നു ചമ്പക്കരയിൽനിന്നു ട്രോഫിയുമായെത്തുന്ന ഘോഷയാത്രയെ മാളികപ്പടി ജംഗ്ഷനിൽനിന്നു സ്വീകരിച്ച് സ്കൂൾ മൈതാനത്തേക്ക് ആനയിക്കും. രണ്ടിന് ക്ലബ് പ്രസിഡന്റ് ജോബിൻ മാത്യുവിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ പ്രദീപ് എം .നായർ ഉദ്ഘാടനം നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് മോനിച്ചൻ കിഴക്കേടം, പാമ്പാടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ സുവർണകുമാർ എന്നിവർ കളിക്കാരെ പരിചയപ്പെടും. ഉദ്ഘാടന മത്സരത്തിൽ പാമ്പാടി ടീം ചമ്പക്കര സെവൻസ് ടീമിനെ നേരിടും.