വൈക്കം: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന വൈക്കം സത്യഗ്രഹം ശതാബ്ദി ആഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിലും 603 ദിവസം നീളുന്ന ആഘോഷങ്ങളിലും ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സജീവമായി പങ്കെടുക്കും. മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ നടന്ന നഗരസഭാ ചെയര്മാന്മാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.
ഏപ്രില്‍ ഒന്നിന് വൈകുന്നേരം മൂന്നിന് നടക്കുന്ന പരിപാടിയില്‍ ലക്ഷം പേര് പങ്കെടുക്കും. വൈക്കം സത്യഗ്രഹത്തിന്റെ പ്രാധാന്യം പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുംവിധം ശതാബ്ദി ആഘോഷങ്ങളില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സജീവ ഇടപെടല്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനതല പരിപാടിയില്‍ പങ്കെടുക്കുന്നതിന് കുടുംബശ്രീയുമായി ചേര്‍ന്ന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി ഉത്തരവായി. ജില്ലാ കളക്ടര്‍ പി.കെ. ജയശ്രീ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, പാലാ ആര്‍ഡിഒ പി.ജി. രാജേന്ദ്രബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ദീഖ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അഭിലാഷ് കെ. ദിവാകര്‍ എന്നിവര്‍ പങ്കെടുത്തു.