+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ക്ര​മി​യു​ടെ പു​തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: മൂ​ല​വി​ളാ​ക​ത്ത് ന​ടു​റോ​ഡി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. പാ​റ്റൂ​ർ മു​ത​ൽ അ​ക്ര​മി​ക
അ​ക്ര​മി​യു​ടെ പു​തി​യ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് പോ​ലീ​സ്
തി​രു​വ​ന​ന്ത​പു​രം: മൂ​ല​വി​ളാ​ക​ത്ത് ന​ടു​റോ​ഡി​ൽ സ്ത്രീ​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ കു​റി​ച്ച് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്. പാ​റ്റൂ​ർ മു​ത​ൽ അ​ക്ര​മി​ക്ക​പ്പെ​ട്ട സ്ത്രീ​യെ അ​ക്ര​മി​യെ​ന്നു സം​ശ​യി​ക്കു​ന്ന​യാ​ൾ പി​ന്തു​ട​രു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ക്യാ​മ​റ​ക​ളി​ൽ നി​ന്ന് പോ​ലീ​സ് ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ൽ ഒ​രാ​ൾ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ആ​ദ്യം ത​ന്നെ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ദൃ​ശ്യ​ത്തി​ൽ നി​ന്ന് സ്കൂ​ട്ട​റി​ന്‍റെ ന​ന്പ​റോ ആ​ളെ​യോ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല.

ഇ​തേ തു​ട​ർ​ന്നാ​ണ് കൂ​ടു​ത​ൽ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ശേ​ഖ​രി​ച്ച ദൃ​ശ്യ​ങ്ങ​ളി​ലാ​ണ് പ്ര​തി​യു​ടെ പു​തി​യ ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഡി​യോ സ്കൂ​ട്ട​റി​ലാ​ണ് പ്ര​തി സ​ഞ്ച​രി​ച്ച​ത്.
വാ​ഹ​നം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ വ​ലി​യ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി പി​ടി​യി​ലാ​കും വ​രെ വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തു​വി​ട​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശം അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 13 നാ​ണ് മ​രു​ന്നു​വാ​ങ്ങു​ന്ന​തി​നാ​യി പു​റ​ത്തു പോ​യ വീ​ടി​നു സ​മീ​പ​ത്തു വ​ച്ച് അ​ജ്ഞാ​ത​ൻ ആ​ക്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചി​ട്ടും പോ​ലീ​സ് അ​ന​ങ്ങി​യി​ല്ലെ​ന്ന് ഇ​ര​യാ​യ സ്ത്രീ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്.

സം​ഭ​വം ന​ട​ന്ന് 12 ദി​വ​സം പി​ന്നി​ട്ടി​ട്ടും ഇ​തു​വ​രെ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ക​ഴി​യാ​ത്ത​ത് പോ​ലീ​സി​ന് ക​ടു​ത്ത ത​ല​വേ​ദ​ന​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.