പാലാ: സംസ്ഥാനത്തും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും കത്തോലിക്കാ വിശ്വാസത്തിനും വിശ്വാസികള്‍ക്കുമെതിരേ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന പലവിധ ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും സൊസൈറ്റി ഓഫ് സെന്റ് വിന്‍സെന്റ് ഡി പോള്‍ പാലാ സിസി സമ്മേളനം പ്രതിഷേധിച്ചു.
സാമൂഹ്യ ശിഥിലീകരണ ശക്തികള്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പ്രമേയത്തിലുടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ബേബി ജോസഫ് അധ്യക്ഷത വഹിച്ചു. രാജന് തോമസ് പ്രമേയം അവതരിപ്പിച്ചു. ഫാ. ജോസ് കോട്ടയില്‍, ഏബ്രഹാം പാലക്കുടി, സിറിയക് താമരക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.