ചേര്‍പ്പുങ്കല്‍: ദൈവവിളിക്ക് ഉത്തരം നല്കി വിശുദ്ധി പ്രാപിക്കാന്‍ ദൈവകൃപ നേടണമെന്ന ു പാലാ രൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളിയങ്കണത്തില്‍ നടക്കുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിവസം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവവചനം ഹൃദയത്തില്‍ പ്രവേശിക്കുമ്പോള്‍ അസ്വസ്ഥത ഉണ്ടാകുന്നവര്‍ അതു നന്മ ചെയ്യാനുള്ള അവസരമാക്കി മാറ്റണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. നമ്മുടെ മനഃസാക്ഷി എന്ന ചക്രം തുരുമ്പിച്ചിട്ടുണ്ടോ എന്ന് ചിന്തിക്കാനുള്ള അവസരമാണ് നോയമ്പുകാലം എന്ന് അദ്ദേഹം അനുസ്മരിച്ചു. ഫാ. മാത്യു കുറ്റിയാനി, ഫാ. സെബാസ്റ്റ്യന്‍ വലിയവീട്ടില്‍ കളപ്പുര എന്നിവര്‍ സഹകാര്‍മികരായിരുന്നു. അണക്കര മരിയന്‍ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഫാ. ഡൊമിനിക് വാളന്മനാല് കണ്വന്ഷന് നയിച്ചു.
വൈകുന്നേരം നാലിന് കുരിശിന്റെ വഴിയോടെ ആരംഭിച്ച കണ്‍വന്‍ഷനില്‍ ഫാ. ഡൊമിനിക് വാളന്മനാല് വചനപ്രഘോഷണം നടത്തി. തുടര്‍ന്ന് കൈവയ്പു ശുശ്രൂഷയും ദിവ്യകാരുണ്യ ആരാധനയും നടന്നു. കണ്വന്ഷന് ഇന്നു സമാപിക്കും.