പാലാ: ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെംബര്‍ രാജേഷ് വാളിപ്ലാക്കല്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കരൂര്‍ പഞ്ചായത്തിലെ ആശാനിലയം-പുത്തന്‍പള്ളിക്കുന്ന് റോഡ് ഉദ്ഘാടനം ചെയ്തു. പാലാ മുനിസിപ്പാലിറ്റിയെയും കരൂര്‍ പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡില്‍ റീടാറിംഗും ഡ്രൈനേജും നിര്‍മിച്ചതോടുകൂടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ഭാഗവും സഞ്ചാരയോഗ്യമായി.
പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫിലിപ്പ് കുഴികുളം, കുഞ്ഞുമോന് മാടപ്പാട്ട്, ടോം തടത്തിക്കുഴി, ബേബി നടയത്ത് , സാബു കള്ളിക്കാട്ട്, ലാലച്ചന്‍ നടയത്ത്, അപ്പച്ചന് ചൊള്ളാക്കല്, പാപ്പച്ചന് പുതിയാപറമ്പില്‍, ജോസഫ് താന്നിയത്ത്, വര്ക്കിച്ചന് പുതിയാപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.