മുണ്ടക്കയം: രാഹുല്‍ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയ നടപടിക്കെതിരെ മുണ്ടക്കയത്ത് യുഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സത്യം വിളിച്ചുപറയുന്നതില്‍ ഭീതിപൂണ്ട നരേന്ദ്ര മോദിയും ബിജെപിയും രാഹുലിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കം സ്വപ്നം മാത്രമാണന്നു യുഡിഎഫ് കുറ്റപ്പെടുത്തി.
ടിബി ജംഗ്ഷനില്‍നിന്നാരംഭിച്ച പ്രതിഷേധം ടൗണ്‍ചുറ്റി ബസ് സ്റ്റാന്‍ഡ് കവാടത്തില്‍ അവസാനിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ഇല്ലിക്കലിന്റെ അധ്യക്ഷതയില്‍ ബ്ലോക്ക് പ്രസിഡന്റ് റോയ് കപ്പലുമാക്കല്‍ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. സിജു കൈതമറ്റം, ഷെമീര്‍ കുരീപ്പാറ, അബു ഉബൈദത്ത്, കെ.കെ. ജനാര്ദനന്, പി.കെ. രമേശന്, ബാലചന്ദ്രന് തുടങ്ങിയവർ പ്രസംഗിച്ചു.