പാലാ: ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍നിന്നു വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പും വിവിധ സൂചനാ ബോര്‍ഡുകളുടെ അനാച്ഛാദനവും ഉപഹാരസമര്‍പ്പണവും നടന്നു. സ്റ്റാഫ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ടി.എസ്. സജീവ്, അധ്യാപിക കെ.എം. അംബിക എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.
സ്കൂളില്‍ പുതുതായി സ്ഥാപിച്ച വിവിധ സൈന്‍ ബോര്‍ഡുകളുടെ അനാച്ഛാദനവും നടന്നു. വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, സ്റ്റാഫ് അംഗങ്ങള്‍, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ.ടി. അഭിലാഷ്, പി.എസ്. ശ്രീകുമാര്‍, വി.എന്‍. രതീഷ് കുമാര്‍, കെ.എസ്. ശരത്കുമാര്, വി.ആര്. വേണു, റോബിന്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു.