കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെംബര്‍ ജോസ്മോന് മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതിപ്രകാരമുള്ള പതിനഞ്ചാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം കിടങ്ങൂര്‍ പഞ്ചായത്തിലെ കിടങ്ങൂര്‍ സൗത്തില്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു നടത്തപ്പെടും. മോന്‍സ് ജോസഫ് എംഎല്‍എ താക്കോല്‍ സമര്‍പ്പണം നടത്തും. ഡോ.എം.കെ. ലൂക്ക അധ്യക്ഷത വഹിക്കും. കിടങ്ങൂര്‍ പഞ്ചായത്തില്‍ രണ്ടാം സ്നേഹവീടാണിത്.
കിടങ്ങൂര്‍ പഞ്ചായത്തിലെ മൂന്നാം സ്നേഹവീടിന്റെ നിര്‍മാണം ചെമ്പിളാവിലും നാലാം സ്നേഹവീടിന്റെ നിര്‍മാണം കിടങ്ങൂര്‍ എൻജിനിയറിംഗ് കോളജിനു സമീപവും അഞ്ചാം സ്നേഹവീടിന്റെ നിര്‍മാണം പടിഞ്ഞാറേ കൂടല്ലൂരും പൂര്‍ത്തീകരിച്ചു വരുന്നു. കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ സംഭാവന നല്കിയ സ്ഥലത്തു നിര്‍മിക്കുന്ന ആറാം സ്നേഹവീടിന്റെ നിര്‍മാണം കിഴക്കേ കൂടല്ലൂരും ആരംഭിച്ചിരിക്കുകയാണ്.
കിടങ്ങൂര്‍ പഞ്ചായത്തില്‍ സ്നേഹദീപം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട് അഞ്ചു മാസം പിന്നിട്ടിരിക്കുകയാണ്. കിടങ്ങൂരില്‍ നിര്‍മിക്കുന്ന വീടുകള്‍ക്കായി 300 പേരുടെ വാട്സാപ്പ് കൂട്ടായ്മയാണ് നിലവിലുള്ളത്.
കൂട്ടായ്മയിലുള്ള അംഗങ്ങള്‍ പ്രതിമാസം നല്കുന്ന ആയിരം രൂപ വീതമുള്ള തുകയും ബ്രില്യന്റ് ഡയറക്ടര്‍ സന്തോഷ് കുമാര്‍ ബി., ബിസിഎം കോളജ് മുന്‍ അധ്യാപകന് പ്രഫ. എം.കെ. ലൂക്കാ എന്നിവര്‍ ഒരു വീട് നിര്‍മിക്കുന്നതിനാവശ്യമായ മുഴവന്‍ തുകയും നൽകി.
കൂടാതെ കൂടല്ലൂര്‍ തയ്യില്‍ കുടുംബാംഗങ്ങള്‍ രണ്ടു വീട് നിര്‍മിക്കാനുള്ള സ്ഥലവും രണ്ടു വീടുകളുടെ നിര്‍മാണത്തിനുള്ള എട്ടു ലക്ഷം രൂപയും നല്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും സ്നേഹദീപം സൊസൈറ്റി പ്രസിഡന്റ് പ്രഫ.ഡോ. മേഴ്സി ജോണ്‍, സെക്രട്ടറി ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, ട്രഷറര്‍ എം. ദിലീപ് കുമാര്‍ എന്നിവര്‍ പറഞ്ഞു.