പത്തനംതിട്ട: വിവരാവകാശ പ്രവര്‍ത്തകനും സാമൂഹ്യപ്രവര്‍ത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തില്‍ നിര്‍ധനര്‍ക്കു നല്കുന്ന ഭക്ഷ്യധാന്യകിറ്റുകളുടെ 33-ാംഘട്ട വിതരണം ഇന്നു രാവിലെ പത്തു മുതല്‍ വാഴമുട്ടംകിഴക്ക് കേരള ജനവേദി കാരുണ്യഭവനില്‍ നടക്കും. കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ ഉദ്ഘാടനം ചെയ്യും. റഷീദ് ആനപ്പാറ അധ്യക്ഷത വഹിക്കും.