മാലോം: റബര്‍ കര്‍ഷകന്റെ ജീവിത പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ എല്ലാ ശ്രമങ്ങള്‍ക്കും മാലോം ഫൊറോന വൈദിക കൂട്ടായ്മ പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
മുന്‍മന്ത്രി കെ.ടി. ജലീല്‍ എംഎല്‍എ അഭിവന്ദ്യ പിതാവിന് നേരെ സോഷ്യല്‍ മീഡിയയിലൂടെ വധഭീക്ഷണി മുഴക്കിയതില്‍ മാലോം ഫൊറോന വൈദിക കൂട്ടായ്മ പ്രതിഷേധ പ്രമേയം പാസാക്കി.
മാലോം ഫൊറോനാ വികാരി ഫാ. ജോസഫ് വാരണത്ത് പ്രമേയം അവതരിപ്പിച്ചു. ഫാ. പോള്‍ തട്ടുപറമ്പില്‍, ഫാ. ആന്റണി നല്ലൂക്കുന്നേല്‍, ഫാ. ജിത് കളപ്പുര എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്രസര്‍വകലാശാല
ബിരുദദാനം ഇന്ന്
പെരിയ: കേന്ദ്രസര്‍വകലാശാലയുടെ ആറാമത് ബിരുദദാന സമ്മേളനം ഇന്നു രാവിലെ പത്തിനു നടക്കും. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ, പാര്‍ലമെന്ററികാര്യ സഹമന്ത്രി വി. മുരളീധരന് എന്നിവര്‍ സംബന്ധിക്കും. വൈസ് ചാന്‍സലര്‍ പ്രഫ. എച്ച്. വെങ്കടേശ്വര്‍ലു അധ്യക്ഷത വഹിക്കും.
2021ലും 2022ലും പഠനം പൂര്‍ത്തിയാക്കിയ 1947 വിദ്യാര്‍ഥികളാണ് ബിരുദം ഏറ്റുവാങ്ങുന്നത്. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നത്. വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്റ്സ്, പൈജാമ, കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവ ധരിക്കാം. ഇതിനു പുറമെ ഷാളുമുണ്ടാകും. ഏഴു വ്യത്യസ്ത നിറത്തിലുള്ള ഷാളുകളാണ് ഒരുക്കിയിട്ടുള്ളത്.