പെരുമ്പടവ്: മാലിന്യങ്ങൾ വലിച്ചെറിയൽ മുക്ത കേരളം-ആരോഗ്യ ജാഗ്രതാ കാമ്പയിന്റെ ഭാഗമായി എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ കർമ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും അവ ഫലപ്രദമായി നടത്തുന്നതിനും വേണ്ടി കുറ്റൂർ സാംസ്കാരിക നിലയത്തിൽ അർധദിന ശില്പശാല സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. രാമചന്ദ്രൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ് അധ്യക്ഷത വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ. കരുണാകരൻ, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. കെ.പി. രമേശൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. രാജൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. സരിത, മെഡിക്കൽ ഓഫീസർ എ. ലേഖ, ഹെൽത്ത് ഇസ്പെക്ടർ വി.പി. മോഹനൻ, ഹരിത കേരളം ബ്ലോക്ക് ആർ.പി. അരുൺലാൽ, അസിസ്റ്റന്റ് സെക്രട്ടറി എ.കെ. വേണുഗോപാലൻ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികൾ ആരോഗ്യ പ്രവർത്തകർ നിർവഹണ ഉദ്യോഗസ്ഥർ, സാമൂഹ്യ-സാംസ്കാരിക സംഘടനകൾ, സ്കൂൾ പ്രതിനിധികൾ, വ്യാപാരി വ്യവസായ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.