പാലക്കാട്: കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം നടത്തിയ രണ്ടു സ്ത്രീകളെ ശരണബാല്യം റെസ്ക്യൂ ടീം പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം ടീം, പാലക്കാട് ടൗണ്‍ സൗത്ത് പോലീസ്, പിങ്ക് പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണനൂർ ഹൈവേ പരിസരത്ത് നടത്തിയ പരിശോധനയിലാണ് ബാലഭിക്ഷാടനം നടത്തിയ സംഘത്തെ കണ്ടെത്തിയത്. ജില്ലയിലെ പാതയോരങ്ങൾ, ട്രാഫിക് സിഗ്നലുകൾ, ബസ് സ്റ്റാൻഡ് പരിസരങ്ങൾ കേന്ദ്രീകരിച്ച് കൈക്കുഞ്ഞുങ്ങളെ എടുത്തുകൊണ്ടുള്ള ഭിക്ഷാടനം, തെരുവ് വിപണനം എന്നിവ വ്യാപകമായി കാണപ്പെടുന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്.
രാജസ്ഥാനിലെ ബാരൻ ജില്ലക്കാരായ സംഘം ജില്ലയിൽ തന്പടിച്ച് വിവിധ സാധനങ്ങളുടെ വിൽപ്പനയും ഭിക്ഷാടനവും നടത്തിയത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നിയമലംഘനങ്ങളെ കുറിച്ച് അവബോധം നൽകിയിരുന്നു. ഭിക്ഷാടനം നടത്തിയ കുട്ടികളെയും അമ്മമാരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ ദേശീയപാത കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്. ബാലനീതി നിയമം സെക്ഷൻ 75, 76 എന്നിവ പ്രകാരം ബാല ഭിക്ഷാടനം ശിക്ഷാർഹമാണ്.
കുട്ടികളെ ഉപയോഗിച്ചുള്ള ഇത്തരം നടപടികൾ പൊതുജനങ്ങൾ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലോ (0491 2531098) ചൈൽഡ് ലൈനിലോ (1098) പോലീസിലോ (102) അറിയിക്കണം.