കോയന്പത്തൂർ: വേതന വർധന ആവശ്യപ്പെട്ട് കോയന്പത്തൂർ ജില്ലയിൽ കോർപ്പറേഷൻ, മുനിസിപ്പൽ, ബറോ മേഖലകളിലായി അയ്യായിരത്തിലധികം കരാർ ശുചീകരണ തൊഴിലാളികൾ സമരത്തിൽ. കോർപ്പറേഷൻ പരിധിയിലെ കരാർ ശുചീകരണ തൊഴിലാളികൾക്ക് 648 രൂപയും മുനിസിപ്പൽ ഏരിയകളിൽ 606 രൂപയും കൂലി നിശ്ചയിച്ചിട്ടും തൊഴിലാളികൾക്ക് അതിലും കുറഞ്ഞ കൂലിയാണ് നൽകിയത്. സർക്കാർ നിശ്ചയിച്ച വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ ശുചീകരണ തൊഴിലാളി യൂണിയനുകളും സർക്കാർ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. രണ്ട് ഘട്ടമായി നടന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ജില്ലയിലെ എല്ലാ കരാർ ശുചീകരണ തൊഴിലാളികളും സമരം ആരംഭിച്ചു.
ലോക വനദിനം ആചരിച്ചു
കോയന്പത്തൂർ: തലമല ഗവണ്മെന്റ് ട്രൈബൽ ആൻഡ് ബോർഡിംഗ് സ്കൂളിൽ ലോക വനദിനം ആചരിച്ചു. കരിന്പ് ബ്രീഡിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ.ജി. ഹേമപ്രഭ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സയന്റിസ്റ്റും പ്രോജക്ട് കോ-ഓർഡിനേറ്ററുമായ ഡോ. പുത്രപ്രതാപ് സംസാരിച്ചു. തുടർന്ന് സ്റ്റേഷനറി, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ടോർച്ച് ലൈറ്റുകൾ, ചെറുധാന്യ ബിസ്ക്കറ്റ്, ജമുക്കാളം എന്നിവ വിതരണം ചെയ്തു. സ്കൂൾ പ്രഥമാധ്യാപിക എസ്. പൂങ്ങോത്തൈ നന്ദി രേഖപ്പെടുത്തി. ചെറുധാന്യ വിത്ത് ദ്രവ ജൈവവളം ഉപയോഗിച്ച് സംസ്കരിക്കുന്നത് സംബന്ധിച്ച പ്രദർശനവും നടത്തി.