+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല ജോ​സ​ഫ് സി​നി​മ​യി​ലും

എ​​രു​​മേ​​ലി: പ​​ഴ​​യി​​ടം ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി അ​​രു​​ണ്‍ ശ​​ശി​​ക്ക് കോ​​ട​​തി ഇ​​ന്ന​​ലെ വ​ധ​​ശി​​ക്ഷ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ജോ​​സ​​ഫ് എ​​ന്ന മ​​ല​​യാ​​ള സി​​നി​​
പ​ഴ​യി​ടം ഇ​ര​ട്ട​ക്കൊ​ല ജോ​സ​ഫ് സി​നി​മ​യി​ലും
എ​​രു​​മേ​​ലി: പ​​ഴ​​യി​​ടം ഇ​​ര​​ട്ട​​ക്കൊ​​ല​​പാ​​ത​​ക കേ​​സി​​ലെ പ്ര​​തി അ​​രു​​ണ്‍ ശ​​ശി​​ക്ക് കോ​​ട​​തി ഇ​​ന്ന​​ലെ വ​ധ​​ശി​​ക്ഷ പ്ര​​ഖ്യാ​​പി​​ച്ച​​പ്പോ​​ള്‍ ജോ​​സ​​ഫ് എ​​ന്ന മ​​ല​​യാ​​ള സി​​നി​​മ​​യു​​ടെ തു​​ട​​ക്ക​​ഭാ​​ഗം ഓ​​ര്‍​ത്ത​​വ​​ര്‍ ഏ​​റെ.
സി​​നി​​മാ​​താ​​രം ജോ​​ജു ജോ​​ര്‍​ജി​​നു മി​​ക​​ച്ച സ്വ​​ഭാ​​വ ന​​ട​​നു​​ള്ള അ​​വാ​​ര്‍​ഡ് ല​​ഭി​​ച്ച ജോ​​സ​​ഫ് സി​​നി​​മ​​യു​​ടെ ആ​​ദ്യ രം​​ഗം തു​​ട​​ങ്ങു​​ന്ന​​ത് ത​​ന്നെ പ​​ഴ​​യി​​ടം ഇ​​ര​​ട്ട​​ക്കൊ​​ല​​യു​​ടെ ദൃ​​ശ്യാ​​വി​​ഷ്‌​​ക​​ര​​ണ​​ത്തോ​​ടെ​​യാ​​ണ്.
2018ല്‍ ​​പു​​റ​​ത്തി​​റ​​ങ്ങി ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യ ചി​​ത്ര​​മാ​​യ ജോ​​സ​​ഫി​​ല്‍ ര​​ണ്ട് വയോധിക ദ​​മ്പ​​തി​​ക​​ളു​​ടെ കൊ​​ല​​പാ​​ത​​കം അ​​ന്വേ​​ഷി​​ക്കാ​​ന്‍ പോ​​ലീ​​സ് എ​​ത്തു​​ന്ന​​താ​​ണു തു​​ട​​ക്കം. പ​​ഴ​​യി​​ട​​ത്ത് റി​​ട്ട​. പി​​ഡ​​ബ്ല്യൂ​​ഡി സൂ​​പ്ര​​ണ്ട് തീ​​മ്പ​​നാ​​ല്‍ ഭാ​​സ്‌​​ക​​ര​​ന്‍ നാ​​യ​​ര്‍ (71), ഭാ​​ര്യ റി​​ട്ട​. കെ​​എ​​സ്ഇ​​ബി ഉ​​ദ്യോ​​ഗ​​സ്ഥ ത​​ങ്ക​​മ്മ (68) എ​​ന്നി​​വ​​ര്‍ ചു​​റ്റി​​ക​​യ്ക്ക് അ​​ടി​​യേ​​റ്റ് കൊ​​ല്ല​​പ്പെ​​ട്ട രീ​​തി​​യി​​ല്‍ ത​​ന്നെ​​യാ​​ണ് സി​​നി​​മ​​യി​​ലെ രം​​ഗ​​ങ്ങ​​ള്‍. യ​​ഥാ​​ര്‍​ഥ സം​​ഭ​​വ​​ത്തി​​ല്‍​നി​​ന്ന് ഉ​​ള്‍​ക്കൊ​​ണ്ട പ്ര​​മേ​​യ​​മാ​​ണു തി​​ര​​ക്ക​​ഥ​​യെ​​ന്ന് തി​​ര​​ക്ക​​ഥാ​​കൃ​​ത്തും പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യ ഷാ​​ഹി ക​​ബീ​​ര്‍ അ​​റി​​യി​​ച്ചി​​രു​​ന്നു. 2013 ഓ​​ഗ​​സ്റ്റ് 28 നാ​​യി​​രു​​ന്നു പ​​ഴ​​യി​​ട​​ത്തെ ദാ​​രു​​ണ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ള്‍. അ​​ഞ്ച് വ​​ര്‍​ഷം ക​​ഴി​​ഞ്ഞാ​​ണ് ജോ​​സ​​ഫ് സി​​നി​​മ റി​​ലീ​​സാ​​യ​​ത്.