കോട്ടയം: ലഹരിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായി കോട്ടയം സിഎംഎസ് കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ നേതൃത്വത്തില്‍ രണ്ട് കിലോമീറ്റര്‍ നീളത്തില്‍ ലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മിച്ചു. എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ.ആര്.എന്‍. അന്‍സാര്‍ പോസ്റ്ററിന്റെ പ്രകാശനം നടത്തി. എംജി യൂണിവേഴ്സിറ്റി എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. ഇ. എന്‍. ശിവദാസന്‍, പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് സി. ജോഷ്വാ, ജില്ലാ സാമൂഹ്യനീതി വകുപ്പ് ഓഫീസര്‍ വി.എ. ഷംനാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.എം. ചെറിയാന്, പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.ആര്. അജീഷ്, ഡോ. അമൃത റിനു ഏബ്രഹാം, വോളന്റിയര്‍ ലീഡര്‍ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു.
ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ലഹരിക്കെതിരേയുള്ള പോസ്റ്റര്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ പരിഗണനയിലാണ്. വിദ്യാര്‍ഥികള്‍ വരച്ച ഏഴായിരം ചെറിയ പോസ്റ്ററുകള്‍ ചേര്‍ത്താണ് രണ്ട് കിലോമീറ്റര്‍ നീളമുള്ള പോസ്റ്റര്‍ നിര്‍മിച്ചത്.