പഴയങ്ങാടി: കള്ളുഷാപ്പ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പാപ്പിനിശേരി റേഞ്ച് മുൻ ചെത്ത് തൊഴിലാളിയും മാട്ടൂൽ കാവിലെ പറമ്പിലെ കള്ളുഷാപ്പ് ജീവനക്കാരനുമായ വെങ്ങര മുക്കിനു സമീപമുള്ള കൊള്ളിയൻ വളപ്പിൽ ബാലകൃഷ്ണനെ (58) ആണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ സ്വന്തം വീടിനു സമീപത്തെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിലായിരുന്നു അപകടം. ഭാര്യ: മാപ്പള്ളി രമണി. മക്കൾ: സനിത് (എറണാകുളം), സ്നേഹ. മരുമകൻ: നിഖിൽ. പഴയങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ പരിയാരത്തെ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ഇന്ന് ഉച്ചയ്ക്ക് വെങ്ങര സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.