കുവൈറ്റ്: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) പതിനാലാമത് ഗോൾഡൻ ഫോക്ക് അവാർഡ് പത്മശ്രീ കൈതപ്രം ദാമോദരൻ നന്പൂതിരിക്ക് സമർപ്പിച്ചു.
ഡിസംബർ 4 ശനിയാഴ്ച വൈകുന്നേരം ആറിന് കണ്ണൂർ കാനായിലുള്ള യമുനാതീരം റിസോർട്ട് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ കേരള സംസ്ഥാന തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അവാർഡ് സമർപ്പണം നിർവഹിച്ചു. മലയാള നാടിന്റെ അഭിമാനമായ കൈതപ്രം കർമ്മമേഖലയിൽ സജീവമായി എറെനാൾ ഇനിയും നിലനിൽക്കട്ടെ എന്ന് മന്ത്രി ആശംസിച്ചു.
ഫോക്ക് വർക്കിംഗ് ചെയർമാൻ ഐ.വി ദിനേശ് അധ്യക്ഷനായ ചടങ്ങിൽ ജൂറി അംഗം കെ.കെ.ആർ വെങ്ങര അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ടി. ഐ മധുസൂധനൻ എംഎൽഎ പ്രശംസാ ഫലകവും, പയ്യന്നൂർ നഗരസഭ ചെയർപേർസണ് കെ.വി. ലളിത ക്യാഷ് അവാർഡും കൈമാറി. മുൻ എംഎൽഎ ടിവി രാജേഷ്, കെ. ബ്രിജേഷ് കുമാർ ഡിസിസി സെക്രട്ടറി, കെ രഞ്ജിത്ത് ബി.ജെ.പി സ്റ്റേറ്റ് സെക്രട്ടറി, ജൂറിയംഗം ദിനകരൻ കൊന്പിലാത്ത് സീനിയർ റിപ്പോർട്ടർ മാത്യഭൂമി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നടനും ജൂറിയഗവുമായ ചന്ദ്രമോഹനൻ കണ്ണൂർ സ്വാഗതം ആശംസിച്ചു. അവാർഡ് കമ്മിറ്റി അഗം ഗിരിമന്ദിരം ശശികുമാർ നന്ദി രേഖപ്പെടുത്തി.
കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം, സമഗ്ര സംഭാവന ചെയ്ത വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കാണ് ഗോൾഡൻ ഫോക്ക് നൽകി വരുന്നത്. മാധ്യമ പ്രവർത്തകൻ ദിനകരൻ കൊന്പിലാത്ത്, പ്രശസ്ത ശിൽപ്പി കെ.കെ.ആർ വെങ്ങര, സിനി ആർടിസ്റ്റ് ചന്ദ്രമോഹൻ കണ്ണൂർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡിന് അർഹരായവരെ തിരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലക്കാരുടെ കുവൈറ്റിലെ പ്രവാസ സംഘടനയായ ഫോക്കും ഫ്രണ്ട്സ് ഓഫ് കണ്ണൂർ ട്രസ്റ്റും നടത്തുന്ന സംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളെ ചടങ്ങിൽ പങ്കെടുത്തവർ പ്രശംസിച്ചു.
ചന്ദ്രമോഹനൻ കണ്ണൂർ നയിച്ച കൈതപ്രത്തിന്റെ ഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യയും ചടങ്ങിന് മിഴിവേകി. ട്രസ്റ്റ് അംഗങ്ങളുടെ കുടുംബസംഗമത്തിൽ അധ്യാപക അവാർഡ് നേടിയ രാധാകൃഷ്ണൻ മാണിക്കോത്തിനേയും ചിത്രകാരൻ കലേഷിനേയും ആദരിച്ചു.
സലിം കോട്ടയിൽ