കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വാട്ടര്‍ അഥോറിറ്റിയുടെ പൈപ്പ് വഴിയുള്ള ജലവിതരണം മുടങ്ങിയിട്ട് മൂന്നാഴ്ച പിന്നിടുന്നു. വേനല്‍ കടുത്തതോടെ കുടിവെള്ളം കിട്ടാതെ ജനം ദുരിതത്തില്‍. വെള്ളമില്ലാതായതോടെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ വാട്ടര്‍ അഥോറിറ്റി ഓഫീസിലെത്തി സമരം നടത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ നല്കിയ വാക്കും പാലിക്കാനായില്ല. പല വാര്‍ഡുകളിലും കുടിവെള്ളം വന്നിട്ട് ആഴ്ചകള്‍ പിന്നിടുകയാണ്. ആദിത്യപുരത്ത് ജലവിതരണ പൈപ്പ് പൊട്ടിയതാണ് പൈപ്പിലൂടെയുള്ള ജലവിതരണം മുടങ്ങാന്‍ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജനപ്രതിനിധികള്‍ പറഞ്ഞു.
പൈപ്പ് വെള്ളമെത്തിക്കുമെന്ന വാക്ക് പാലിക്കാനാവാതെ വന്നതോടെ വാഹനത്തില്‍ ഏതാനും സ്ഥലങ്ങളില്‍ വെള്ളമെത്തിച്ചു തടിതപ്പാനാള്ള ശ്രമവും ഉദ്യോഗസ്ഥര്‍ നടത്തിയെന്ന് ജനപ്രതിനിധികള്‍ ആരോപിക്കുന്നു. എന്നാല്‍ ജല്‍ജീവന്‍ മിഷന് പദ്ധതി നടപ്പാക്കിയ പഞ്ചായത്തുകളില്‍ വാഹനത്തില്‍ വെള്ളം വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഫണ്ട് ഉപയോഗിക്കാനാവില്ലെന്നാണ് നിബന്ധനയെന്നും ജനപ്രതിനിധികള്‍ ചൂണ്ടിക്കാണിക്കുന്നു.
പാടശേഖരത്തോട് ചേര്‍ന്നുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെല്ലാം കുടിവെള്ളം കിട്ടാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ്. കല്ലറ പഞ്ചായത്തിലെ മുണ്ടാര്‍, കൊതവറകുന്ന്, എക്കമ്മല്, പഞ്ചായത്ത് ഗ്രൗണ്ട്, മഹിളാമന്ദിരം ഭാഗം, മണിയംതുരുത്ത്, പെരുംതുരുത്ത്, പറവന്തുരുത്ത്, മുല്ലമംഗലം തുടങ്ങിയ സ്ഥലങ്ങളെല്ലാം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്. പല വാര്‍ഡുകളിലെയും മിക്ക പ്രദേശങ്ങളിലും കുളിക്കാനോ, പാത്രം കഴുകാനോ പോലും വെള്ളമില്ല. തോടുകളും പുഴകളുമെല്ലാമുണ്ടെങ്കിലും ഇവയെല്ലാം മലിനമായി കിടക്കുന്നതിനാല്‍ ജലാശയങ്ങളിലെ വെള്ളം തുണി നനയ്ക്കാന്‍ പോലും എടുക്കാനാവാത്ത നിലയിലാണെന്ന് വീട്ടമ്മമാര്‍ പറയുന്നു. ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി ജല അഥോറിറ്റിയുടെ പൈപ്പുകള്‍ എല്ലാ വീടുകളിലും എത്തിച്ചിട്ടുണ്ടെങ്കിലും മാസത്തില്‍ അഞ്ചു ദിവസം പോലും കുടിവെള്ളം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൈപ്പുവെള്ളമാണ് കല്ലറയിലെ ജനങ്ങളുടെ വിവിധ പ്രധാന ആശ്രയം. കുടിവെള്ളം കിട്ടാക്കനിയായതോടെ വാഹനങ്ങളിലെത്തിക്കുന്ന വെള്ളം പണം കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍. സാധാരണക്കാരായവര്‍ വള്ളങ്ങിലും കാല്‍നടയായും കിലോമീറ്ററുകള്‍ യാത്ര ചെയ്താണ് കുടിവെള്ളം ശേഖരിക്കുന്നത്.