വെള്ളൂർ: വെള്ളൂർ പഞ്ചായത്ത് 2022-23വാർഷിക പദ്ധതിയിൽപ്പെടുത്തി പട്ടികജാതി വിഭാഗം വയോജനങ്ങൾക്കു കട്ടിൽവിതരണം ചെയ്തു. പതിനാറു വാർഡുകളിലായി 64 ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണം ചെയ്തത്. പട്ടികജാതി വികസനഫണ്ടിൽ നിന്ന് 2,78,400രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്.
കട്ടിൽ വിതരണോദ്ഘാടനം വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. നികിതകുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയ അനിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്യാംകുമാർ, ലൂക്ക് മാത്യു, സോണിക ഷിബു, ശാലിനി മോഹൻ, രാധാമണി മോഹൻ, സുമ സൈജിൻ, സെക്രട്ടറി ദേവി പാർവതി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിനി സജു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു.