കടുത്തുരുത്തി: അറുനൂറ്റിമംഗലം സെന്റ് തോമസ് മലകയറ്റ പള്ളിയില്‍ നടന്ന കുരിശിന്റെ വഴിയില്‍ വിശ്വാസികളുടെ വന്‍തിരക്ക്. നാല്പതാം വെള്ളിക്കു തലേവെള്ളിയാഴ്ചയായ ഇന്നലെ നടന്ന കുരിശുമലകയറ്റത്തില് നൂറുകണക്കിന് വിശ്വാസികളാണ് മലകയറിയത്.
മലയടിവാരത്തിലെ വിശുദ്ധ അന്തോനീസിന്റെ കുരിശുപള്ളിയില്നിന്നുമാണ് മലമുകളിലേക്ക് കുരിശിന്റെ വഴി നടന്നത്. തുടര്‍ന്നു മലമുകളിലെ കപ്പേളയില്‍ ഫാ. ജോബി കുടിലില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്കി. വലിയനോമ്പിലെ വെള്ളിയാഴ്ചകളില്‍ നൂറുകണക്കിന് വിശ്വാസികളാണ് മലകയറ്റ പള്ളിയില്‍ കുരിശുമല കയറാനെത്തുന്നത്.
ഈ വര്‍ഷത്തെ നാല്പതാം വെള്ളി തിരുക്കര്‍മങ്ങള്‍ 30, 31 തീയതികളിലാണ് നടക്കുന്നത്. നോമ്പിലെ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ കുരിശിന്റെ വഴി നടക്കും. നോമ്പിലെ എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 4.30 ന് കുരിശിന്റെ വഴിയും മലമുകളില്‍ വിശുദ്ധ കുര്ബാനയുമുണ്ടായിരിക്കുമെന്ന് വികാരി ഫാ. അഗസ്റ്റിന് വരിക്കമാക്കില്‍ അറിയിച്ചു.