പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി മായ അനില്‍കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. പുളിക്കീഴ് ഡിവിഷനില്‍ നിന്നുള്ള അംഗമായ മായ അനില്‍കുമാര്‍ (കേരള കോൺഗ്രസ്) എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ജില്ലാ പഞ്ചായത്ത് അംഗം സാറാ തോമസ് പേര് നിര്‍ദേശിക്കുകയും രാജി പി. രാജപ്പന് പിന്താങ്ങുകയും ചെയ്തു. യുഡിഎഫിൽ നിന്ന് ആരുംതന്നെ മത്സരിച്ചില്ല. ജനതാദൾ പ്രതിനിധിയായിരുന്ന സാറാ തോമസ് രാജിവച്ച ഒഴിവിലാണ് മായ അനിൽ കുമാർ വൈസ് പ്രസിഡന്റായത്. എൽഡിഎഫ് ധാരണ പ്രകാരം ഒരുവർഷം മായയ്ക്കു സ്ഥാനത്തു തുടരാം. പിന്നീടുള്ള രണ്ടുവർഷവും സിപിഎമ്മിനാണ് വൈസ് പ്രസിഡന്റു സ്ഥാനം. ഈ കാലയളവിൽ സിപിഐയ്ക്കും കേരള കോൺഗ്രസിനും ഓരോ വർഷം വീതം പ്രസിഡന്റു സ്ഥാനം ലഭിക്കും.
കഴിഞ്ഞ നവംബറിൽ പുളിക്കീഴ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് മായ അനിൽ കുമാർ ജില്ലാ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ഈ ഡിവിഷനെ പ്രതിനിധീകരിച്ചിരുന്ന അന്നമ്മ ജോസഫ് രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്. തിങ്കളാഴ്ച ജില്ലാ പഞ്ചായത്തിന്റെ 2023-24 സാന്പത്തികവർഷത്തെ ബജറ്റ് അവതരിപ്പിക്കേണ്ടത് ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ കൂടിയായ വൈസ് പ്രസിഡന്റാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് പുതിയ വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടി നടന്നത്.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, എഡിഎം ബി. രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ.എസ്. നൈസാം, ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്. രാജലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.