ചേര്‍പ്പുങ്കല്‍: സ്വര്‍ഗീയ അനുഭവത്തില്‍ ജീവിക്കാന്‍ ജീവിതമാകുന്ന നിലം ഉഴുതുമറിക്കാന്‍ നാം സന്നദ്ധരാകണമെന്നു മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പള്ളി അങ്കണത്തില്‍ നടന്നുവരുന്ന കൃപാഭിഷേകം ബൈബിള്‍ കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ദൈവവചനം ശ്രവിക്കുന്നതിനും അതനുസരിച്ചു ജീവിതത്തെ ക്രമപ്പെടുത്തുന്നതിനുമുള്ള അവസരമാണ് നോമ്പുകാലമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഫാ. ജോസ് മുളഞ്ഞനാല്, ഫാ. ജോസ് പൂവത്തുങ്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിന്റെ ടീമാണ് കണ്വന്ഷന് നയിക്കുന്നത്. ഇന്നലെ വൈകുന്നേരം നാലിന് കുരിശിന്റെ വഴിയോടെ ആരംഭിച്ച കണ്‍വന്‍ഷനിൽ ഫാ. ഡൊമിനിക് വാളന്മനാല് വചനപ്രഘോഷണം നടത്തി കൈവയ്പു ശുശ്രൂഷയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കും നേതൃത്വം നല്കി. ഇന്ന് രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കും.
കണ്വന്ഷന് നാളെ സമാപിക്കും. കണ്വന്ഷന് നഗറില്‍ ഇന്നു വൈകുന്നേരം നാലിന് കുരിശിന്റെ വഴി, അഞ്ചിന് വിശുദ്ധ കുര്‍ബാന, ആറിന് വചനപ്രഘോഷണം. രാത്രി 8.30നു ദിവ്യകാരുണ്യ ആരാധന, ഒന്‍പതിന് സമാപന ശുശ്രൂഷ.