ബെർലിൻ: ജർമനിയിൽ ഗ്രീൻസ്, ഫ്രീ ഡെമോക്രാറ്റിക് പാർട്ടികളുമായി ചേർന്നു സഖ്യകക്ഷി സർക്കാർ രൂപീകരിക്കുന്നതിന് സോഷ്യലിസ്റ്റ്് ഡെമോക്രാറ്റിക് പാർട്ടി (എസ്പിഡി)യുടെ സമ്മേളനം അനുമതി നൽകി. പുതിയ സർക്കാരിനുള്ള സഖ്യ കരാറിന് 99 ശതമാനം എസ്പിഡി പാർട്ടിയംഗങ്ങൾ വോട്ടുരേഖപ്പെടുത്തി.
പാർട്ടിയുടെ സ്പെഷ്യൽ കോണ്‍ഗ്രസ് 98.8 ശതമാനം ഭൂരിപക്ഷത്തോടെ ഗ്രീൻസ്, എഫ്ഡിപി എന്നിവയുമായുള്ള സഖ്യ കരാറിന് അംഗീകാരം നൽകി. വർഷങ്ങളായി കലഹിക്കുന്ന സോഷ്യൽ ഡെമോക്രാറ്റുകൾ നയിക്കുന്ന പുതിയ സർക്കാർ 2021 ഡിസംബറിൽ അധികാരത്തിലേറും. രാജ്യവും എസ്പിഡിയും ഇപ്പോൾ 1969ലും 1998ലും ഉണ്ടായത് പോലെ ഒരു പുറപ്പാടിനെ അഭിമുഖീകരിക്കുകയാണന്ന് പാർട്ടി കോണ്‍ഗ്രസിലെ 28 മിനിറ്റ് പ്രസംഗത്തിൽ ഷോൾസ് ഉൗന്നിപ്പറഞ്ഞു.
ജർമ്മനിയുടെ അടുത്ത സർക്കാർ രൂപീകരത്തിനായുള്ള മൂന്ന് പാർട്ടികളിൽ രണ്ടെണ്ണം ഇപ്പോൾ കരാറിന് അംഗീകാരം നൽകി.
നിയോലിബറൽ ഫ്രീ ഡെമോക്രാറ്റിക് പാർട്ടി (എഫ്ഡിപി) ഞായറാഴ്ച മധ്യഇടതുപക്ഷ സോഷ്യൽ ഡെമോക്രാറ്റുകളുമായും (എസ്പിഡി) ഗ്രീൻ പാർട്ടിയുമായും ചർച്ച നടത്തിയ സഖ്യ കരാറിന് അംഗീകാരം നൽകി. ബർലിനിൽ നടന്ന പ്രത്യേക പാർട്ടി കോണ്‍ഫറൻസിൽ 92.4% പാർട്ടി അംഗങ്ങളും കരാറിനെ അനുകൂലിച്ചു. ഡിജിറ്റൽ പാർട്ടി കോണ്‍ഗ്രസിൽ 535 പേർ അനുകൂലിച്ചും 37 പേർ എതിർത്തും വോട്ട് രേഖപ്പെടുത്തി. ആക്ടിംഗ് വൈസ് ചാൻസലറും ധനമന്ത്രിയുമായ ഒലാഫ് ഷോൾസിനെ അടുത്തയാഴ്ച ജർമ്മനിയുടെ അടുത്ത ചാൻസലറായി അംഗല മെർക്കലിൽ നിന്ന് അധികാരമേറ്റെടുക്കുന്നതിലേക്ക് ഈ തീരുമാനം ഒരു പടി കൂടി അടുപ്പിച്ചു. എഫ്ഡിപിക്കും സോഷ്യൽ ഡെമോക്രാറ്റുകൾക്കും പിന്നാലെ ഗ്രീൻ പാർട്ടിയുടെ വോട്ടെടുപ്പിന്റെ ഫലം തിങ്കളാഴ്ച അറിയാം.
എല്ലാ പാർട്ടികളും പദ്ധതികൾ അംഗീകരിക്കുകയാണെങ്കിൽ, കരാറിൽ ചൊവ്വാഴ്ച എല്ലാ പാർട്ടികളും ഒപ്പുവയ്ക്കും, സഖ്യകക്ഷി സർക്കാരിനുള്ള ധാരണ യാഥാർഥ്യമാകും.
ബുധനാഴ്ച ബുണ്ടെസ്ററാഗിൽ ചാൻസലറായി ഒൗദ്യോഗികമായി തിരഞ്ഞെടുക്കപ്പെടാൻ ഷോൾസിനെ അനുവദിക്കും. സഖ്യകക്ഷി സർക്കാരിനുള്ള ധാരണ യാഥാർഥ്യമാകുന്നതോടെ പാർലമെന്റിൽ ഭൂരിപക്ഷം ലഭിക്കും.എങ്കിൽ പാർട്ടി നേതാവും ധനകാര്യ മന്ത്രിയുമായ ഒലാഫ് ഷോൾസ് ജർമനിയുടെ ഒൻപതാമത്തെ ചാൻസലറാകും.
ജോസ് കുന്പിളുവേലിൽ
ചാൻസലറാകാൻ ഒലാഫ് ഷോൾസിന് എസ്പിഡി പാർട്ടിയുടെ പൂർണ പിന്തുണ
12:54 AM Dec 07, 2021 | Deepika.com