കുറവിലങ്ങാട്: നിയമം കാറ്റില്‍പ്പറത്തി പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുകവലികേന്ദ്രം. നിശ്ചിത പ്രായത്തില്‍ താഴെയുള്ളവര്‍ക്ക് പുകയില ഉത്പന്നങ്ങള്‍ നല്‍കരുതെന്ന നിര്‍ദേശം കാറ്റില്‍പ്പറത്തിയാണ് ഇവിടെ പുക ഉയരുന്നത്. യൂണിഫോമിട്ട സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഇവിടെ പുകയൂതി തകര്‍ക്കുമ്പോള്‍ മുതിര്‍ന്ന തലമുറ മൂക്കത്ത് വിരല്‍വച്ചു നില്‍ക്കുകയാണ്.
പഞ്ചായത്ത് ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഈ കാഴ്ച കണ്ടാല്‍ ആരും അതിശയിച്ചുപോകും. കൂട്ടത്തോടെയെത്തുന്ന വിദ്യാര്‍ഥികളാണ് ഇവിടെ പുകയൂതി മത്സരിക്കുന്നത്. പുകയില ഉത്പന്നങ്ങള്‍ പങ്കുവയ്ക്കുന്നതും സാധാരണ കാഴ്ചയാണ്. നിയമത്തിനു പുല്ലുവില കല്പിച്ചുള്ള ഈ പ്രവര്‍ത്തനത്തില്‍ അധികൃതരാരും ഇതുവരെ കണ്ടഭാവംപോലും പ്രകടിപ്പിച്ചിട്ടില്ല. അധികാരികളുടെ മൗനം മുതലാക്കി വിദ്യാര്ഥിക്കൂട്ടത്തിന്റെ സ്മോക്കിംഗ് കോര്‍ണര്‍ വളരുകയാണ്. പൊതുസ്ഥലത്തുള്ള പുകവലി നിരോധിച്ചിരിക്കെയാണ് ഈ അവസ്ഥയെന്നതു നിയമത്തോടുള്ള വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.