പാലാ: കുപ്രസിദ്ധ മൊബൈല്‍ ഫോണ്‍ മോഷ്ടാവടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട തടിയൂര്‍ പുളിക്കല്‍ രാജു (പരുവ രാജു-50), എറണാകുളം കരുമാല്ലൂര്‍ മടത്തിക്കാട്ട്പറമ്പില് രഞ്ജിത്ത് കുമാര്‍ (38), ബംഗാള്‍ സ്വദേശിയായ സഹാബുള്‍ ഇസ്ലാം (23) എന്നിവരാണ് പാലാ പോലീസിന്റെ പിടിയിലായത്.
ഇവര്‍ കഴിഞ്ഞ ദിവസം പാലാ അരുണാപുരം ഭാഗത്തുള്ള രാജേഷിന്റെ വീട്ടില്‍നിന്നു രണ്ടു മൊബൈല്‍ ഫോണുകളും പതിനായിരം രൂപയും മോഷ്ടിച്ചു. പരാതിയെത്തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കള്‍ ഇവരാണെന്ന് കണ്ടെത്തുകയുമായിരുന്നു. പ്രതികളില്‍ ഒരാളായ രാജുവിന് വിവിധ സ്റ്റേഷനുകളിലായി പത്തു മോഷണക്കേസുകളുണ്ട്. ആലുവയിലും ബിനാനിപുരത്തും കേസുകളുള്ള രഞ്ജിത് കുമാറിനെ ആലുവ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രാജുവിനെ റാന്നിയില്‍നിന്നും രഞ്ജിത് കുമാറിനെ കൊട്ടാരക്കരയില്‍നിന്നും സഹാബുല്‍ ഇസ്ലാമിനെ മൂവാറ്റുപുഴയില്നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യംചെയ്യലില്‍ രാജുവും രഞ്ജിത്ത് കുമാറും മോഷ്ടിക്കുന്ന മൊബൈല്‍ ഫോണ്‍ വാങ്ങി ബംഗാളിലേക്ക് കയറ്റിവിട്ട് അവിടെ വില്‍പ്പന നടത്തിയിരുന്നത് സഹാബുല്‍ ഇസ്ലാം ആണെന്ന് കണ്ടെത്തി.
എസ്എച്ച്ഒ കെ.പി. ടോംസണ്, എസ്ഐ വി.എല്‍. ബിനു, എഎസ്ഐ ബിജു കെ. തോമസ്, സിപിഒമാരായ ജോബി ജോസഫ്, ജോഷി മാത്യു, സി. രഞ്ജിത്ത്, അരുണ്‍കുമാര്‍, ജസ്റ്റിന് ജോസഫ്, ആരണ്യ മോഹന്‍, സുരേഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.