കാഞ്ഞിരപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്മാർട്ട് കാഞ്ഞിരപ്പള്ളി (2021-25) മിഷന്റെ ഭാഗമായി തയാറാക്കിയ 2023-24 ജനകീയാസൂത്രണ വാർഷിക പദ്ധതികൾക്കു ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.
16,14,05,000 രൂപയുടെ വികസന പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. വിവിധ മേഖലകളിലെ സമഗ്രവികസനം ലക്ഷ്യംവച്ചുള്ള പദ്ധതികളാണ് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് രൂപം കൊടുത്തിട്ടുള്ളതെന്നു പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അറിയിച്ചു.
ക്ഷേമപദ്ധതികൾ
കൃഷി, മൃഗസംരക്ഷണം, മത്സ്യം വളർത്തൽ മേഖലയിൽ ഉത്പാദനം വർധിപ്പിക്കൽ, വനിതകൾ, കുട്ടികൾ, വയോജനങ്ങൾ, വികലാംഗർ, ഭിന്നശേഷിക്കാർ, അതിദരിദ്രർ, ആശ്രയ കുടുംബങ്ങൾ എന്നിവർക്കുള്ള പദ്ധതികൾ, വാതിൽപ്പടി സേവനം, പകർച്ചവ്യാധി പ്രതിരോധം, മെഡിക്കൽ ക്യാമ്പുകൾ, ഡയാലിസിസ് രോഗികൾക്കുള്ള ധനസഹായം, കാൻസർ രോഗികൾക്കുള്ള സഹായ പദ്ധതികൾ, കോക്ലിയർ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ നൽകൽ തുടങ്ങിയ പദ്ധതികൾക്കും അംഗീകാരം ലഭിച്ചു.
സ്മാർട്ട് ക്ലാസ് റൂമുകൾ
ബഡ്സ് സ്കൂൾ ആരംഭിക്കൽ, സ്കൂളുകൾക്കു സ്മാർട്ട് ക്ലാസ് റൂമുകൾ, തെരുവുവിളക്ക് സ്ഥാപിക്കൽ, അങ്കണവാടി നവീകരണം, സ്മാർട്ട് അങ്കണവാടികൾ, ചെറുകിട വ്യാവസായിക സ്വയംതൊഴിൽ സംരംഭങ്ങൾക്കു ധനസഹായം, ലൈഫ് ഭവന ഫണ്ട്, വീട് മെയിന്റനൻസ്, ജല്‍ ജീവൻ മിഷൻ, ചെറുകിട കുടിവെള്ള പദ്ധതികൾ, ഗ്രാമീണ റോഡ് നിർമാണവും നവീകരണവും, കാലാവസ്ഥാ വ്യതിയാനം, ദുരന്ത നിവാരണ പദ്ധതികൾ ഉൾപ്പെടെ 201 പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചതെന്നു പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ വി.എൻ. രാജേഷ്, സെക്രട്ടറി ഷാഹുൽ ഹമീദ്, പ്ലാൻ ക്ലർക്ക് സുരേഷ് എന്നിവർ അറിയിച്ചു.