ചെങ്കൽ: ആശാനിലയം സ്പെഷൽ സ്കൂളിലെ വാർഷികാഘോഷവും അവാർഡ് സ്വീകർത്താക്കൾക്ക് അനുമോദനവും ഇന്നു രാവിലെ 9.30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിക്കും. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. സിനിമാതാരം സബിത്താ ജോർജ് മുഖ്യാതിഥിയായിരിക്കും.
ഏയ്ഞ്ചൽസ് വില്ലേജ് ഡയറക്ടർ ഫാ. റോയി മാത്യു വടക്കേൽ, പ്രിൻസിപ്പൽ സിസ്റ്റർ ലിറ്റി സേവ്യർ എസ്സിജെജി, ജില്ലാ പഞ്ചായത്തംഗം ടി.എൻ. ഗിരീഷ് കുമാർ, ചെങ്കൽ തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് തെക്കേവയലിൽ, പഞ്ചായത്തംഗം ജിജി നടുവത്താനി, എഐഡി വൈസ് ചെയർപേഴ്സണ് സുശീല കുര്യച്ചൻ, പിടിഎ പ്രസിഡന്റ് ജോസഫ് ചാക്കോ എന്നിവർ പ്രസംഗിക്കും.