വാഴൂർ: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തും സഹകരണ വകുപ്പും സംയുക്തമായി ഇ-നാട് യുവജന സഹകരണ സംഘം മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സഹകരണം ശുചിത്വം പദ്ധതിയുടെ ഭാഗമായ ജീ-ബിന്‍ വിതരണോദ്ഘാടനം ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നിര്‍വഹിച്ചു.
ബ്ലോക്ക് പരിധിയിലെ അങ്കണവാടികള്‍, എല്‍പി, യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി സ്കൂളുകളിലാണ് ജീ-ബിന്‍ സ്ഥാപിക്കുന്നത്. സ്ഥാപനങ്ങളുടെ പരിധിയിലെ സഹകരണ ബാങ്കുകള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് നിക്ഷേപിക്കാനുള്ള കളര്‍ ബിന്നുകള്‍ സ്ഥാപിക്കുകയും ഇ-നാട് യുവജന സഹകരണ സംഘം പ്രതിനിധികള്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തി മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
കേരളത്തിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് ഇത്തരത്തിൽ ഒരു പദ്ധതി ആവിഷ്കരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഈ സ്ഥാപനങ്ങളില്‍ കുരുന്നിടം കൃഷിയിടം എന്ന പദ്ധതിയുടെ ഭാഗമായി ജീ-ബിന്നില്‍നിന്ന് ലഭിക്കുന്ന വളം ഉപയോഗിച്ച് ജൈവ പച്ചക്കറി കൃഷിയും നടപ്പാക്കും. ഈ രണ്ടു പദ്ധതികളിലൂടെ കുട്ടികളില്‍ ശാസ്ത്രീയ മാലിന്യസംസ്കരണവും ജൈവപച്ചക്കറിയും ശീലിപ്പിക്കാനാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഞ്ജിനി ബേബി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ. വിജയകുമാർ, ഇ-നാട് യുവജന സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി, രാജീവ് ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, പി.എം. ജോൺ, സെക്രട്ടറി പി.എൻ. സുജിത്, ഇ-നാട് ബ്ലോക്ക് കോ-ഓർഡിനേറ്റർ അരുൺ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.