കുവൈറ്റ് സിറ്റി : രാജ്യത്ത് ബൂസ്റ്റർ ഡോസ് വേഗത്തിലാക്കാൻ കൊറോണ എമർജൻസി കമ്മിറ്റി പുതിയ ശുപാർശകൾ മന്ത്രിസഭക്ക് സമർപ്പിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
മൈ കുവൈറ്റ് ഐഡി ആപ്പിലേക്ക് ബൂസ്റ്റർ ഡോസ് ലിങ്ക് ചെയ്യുവാൻ അടക്കമുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. അതോടപ്പം വാക്സിനേഷൻ അപ്പോയിന്റ്മെന്റുകളുടെ അറിയിപ്പുകൾ ആപ്പിൽ അലേർട്ടുകൾ വഴി നൽകാനും ആലോചനയുണ്ട്. ഇത് സംബന്ധമായ ശുപാർശ ഉടൻ അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.
പുതിയ തീരുമാനം നടപ്പിലാക്കുകയാണെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാത്തവരിൽ പച്ചക്ക് പകരം ഓറഞ്ച് നിറമാണ് ആപ്പിൾ തെളിയുക. അതോടൊപ്പം വാണിജ്യ സമുച്ചയങ്ങൾ, മന്ത്രാലയങ്ങൾ, പള്ളികൾ, പൊതുഗതാഗത എന്നീയിടങ്ങളിൽ ഇത്തരക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനും നീക്കമുണ്ട്.
സലിം കോട്ടയിൽ