ചിങ്ങവനം: വാഹനം തട്ടിയതിന്റെ പേരില്‍ യുവതിക്കുനേരേ അതിക്രമം നടത്തിയതിനു മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ ഓമണ്ണില്‍ അനന്തു (22), ചങ്ങനാശേരി തൃക്കൊടിത്താനം പാറപ്പറമ്പില് പ്രവീണ്‍ കുമാര്‍ (വിഷ്ണു -23), ചങ്ങനാശേരി പായിപ്പാട് നാലുകോടി കല്ലുംകുളം നന്ദു വിനോദ് (21) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം രാവിലെ 10.30നു കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്തു വച്ച് യുവാക്കള്‍ പാര്‍ക്ക് ചെയ്ത കാര്‍ മുന്പോട്ട് എടുന്പോൾ തിരുവല്ല കോയിപ്പുറം സ്വദേശിനിയായ യുവതിയുടെ കാറില്‍ ഇടിച്ചു. തുടര്‍ന്ന് യുവതിയുമായി വാക്കേറ്റമുണ്ടാകുകയും അവരെ അസഭ്യംപറയുകയും കൈയില്‍ കടന്നുപിടിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ ചിങ്ങവനം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തു മൂന്നുപേരെയും പിടികൂടിയത്. ഇവരില്‍ അനന്തു, പ്രവീണ്‍കുമാര്‍ എന്നിവര്‍ തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിലെ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ടവരാണ്.
എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ അലക്സ്, സിപിഓമാരായ സതീഷ്, സലമോന്‍, മണികണ്ഠന്, കെ.വി. പ്രകാശ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.