കൂത്തുപറമ്പ്: നിർമലഗിരി കോളജിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫിനും കോളജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി. ഔസേപ്പച്ചൻ, ബോട്ടണി വിഭാഗം മുൻ അധ്യക്ഷൻ ഡോ. ഡെന്നി ഫിലിപ്പ്, കോളജ് സൂപ്രണ്ട് കെ.ജെ. ജോസഫ് എന്നിവരാണ് ഈവർഷം വിരമിക്കുന്നത്. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ തലശേരി അതിരൂപത ആർച്ച് ബിഷപ്പും രക്ഷാധികാരിയുമായ മാർ. ജോസഫ് പാംപ്ലാനി മുഖ്യാതിഥിയായിരുന്നു. കോളജ് മാനേജർ മോൺ. ആന്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. കോളജ് മുൻ മാനേജർ ഏബ്രഹാം പോണാട്ട്, ബർസാർ ഫാ. ഷാജി തെക്കേമുറിയിൽ, മുൻ പ്രിൻസിപ്പൽ ഫാ. ജിയോ പുളിക്കൻ, റവ. ഡോ. മാണി ആട്ടേൽ, ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ അസിസ്റ്റന്റ് പ്രഫസർ സിസ്റ്റർ സോണിയാ ഫിലോമിന, ബോട്ടണി വിഭാഗം അധ്യക്ഷൻ ഡോ. അൻപിൻ രാജ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് മോളി ജോസഫ്, റിട്ട. ടീച്ചേഴ്സ് ഫോറം പ്രസിഡന്റ് ഡോ. അഗസ്റ്റിൻ ജോസഫ്, റിട്ട.അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് പ്രതിനിധി പി.സി. കുട്ടിയച്ചൻ എന്നിവർ പ്രസംഗിച്ചു.
മുപ്പതിലേറെ വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകർക്കും സൂപ്രണ്ടിനും മാനേജ്മെന്റും സ്റ്റാഫ് അസോസിയേഷനും നൽകുന്ന സ്നേഹോപഹാരം ബിഷപ് മാർ ജോസഫ് പാംബ്ലാനി നൽകി. ഡോ. കെ.വി. ഔസേപ്പച്ചനും ഡോ. ഡെന്നി ഫിലിപ്പും കെ.ജെ. ജോസഫും മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ടി.കെ. സെബാസ്റ്റ്യൻ സ്വാഗതവും പ്രോഗ്രാം കമ്മിറ്റിയംഗം അസിസ്റ്റന്റ് പ്രഫ. ജോൺസൺ ജോർജ് നന്ദിയും പറഞ്ഞു.