കണ്ണൂർ: പള്ളുരുത്തിയിൽ 26ന് നടക്കുന്ന ലാറ്റിൻ കാത്തലിക് അസോസിയേഷൻ സുവർണ ജൂബിലി സമാപപത്തോടനുബന്ധിച്ചു നടത്തുന്ന സമുദായ സംഗമം ബഹുജന റാലി എന്നിവയുടെ മുന്നോടിയായി കണ്ണൂരിൽ കൺവൻഷൻ നടത്തി. മുൻ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ ഉദ്ഘാടനം ചെയ്തു.
കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രതീഷ് ആന്റി സമുദായ സംഗമം, ബഹുജന റാലി എന്നിവയെ കുറിച്ച് വിശദീകരിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ, സംസ്ഥാന സെക്രട്ടറി ജോൺ ബാബു, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് , ക്രിസ്റ്റഫർ കല്ലറക്കൽ, കെ.എച്ച് ജോൺ, ജോയ്സി മെനേസസ് ,ജോസ് പ്രകാശ് ചാലിൽ, ആന്റോ തലശേരി, റിനേഷ് ആന്റണി, ഗോഡ്ഫ്രൈ കോളയാട്, ബർണാർഡ് താവം, എന്നിവർ പ്രസംഗിച്ചു. സമുദായ സംഗമത്തിലും റാലിയിലും കണ്ണൂരിൽ നിന്നും ആയിരം പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കൺവൻഷൻ തീരുമാനിച്ചു.