+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ

തേ​ർ​ത്ത​ല്ലി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തി​വ​ര
ക​ർ​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
തേ​ർ​ത്ത​ല്ലി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ജ​ന​ത​യു​ടെ അ​തി​ജീ​വ​ന​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് കേ​ര​ള റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.
ഉ​ത്പാ​ദ​ന ചെ​ല​വും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും രാ​സ​വ​ള, കീ​ട​നാ​ശി​നി, ആ​സി​ഡ്, റ​ബ​ർ റോ​ള​ർ, പു​ക​പ്പു​ര നി​ർ​മാ​ണം ഇ​വ​യു​ടെ ‌ചെ​ല​വും വ​ർ​ധി​ച്ച​തോ​ടെ റ​ബ​ർ ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് അ​സോ​സി​യേ​ഷ​ൻ യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. റ​ബ​റി​നു പു​റ​മെ കാ​ർ​ഷി​ക​മേ​ഖ​ല​യാ​കെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. സ​ർ​ഫാ​സി പോ​ലു​ള്ള ക​രി നി​യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​ന്‍റെ കി​ട​പ്പാ​ടം പോ​ലും ജ​പ്തി ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ബാ​ങ്കു​ക​ളെ ക​യ​റൂ​രി വി​ട്ടി​രി​ക്കു​ന​ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക ജ​ന​ത ന​ട​ത്തു​ന്ന അ​തി​ജീ​വ​ന സ​മ​ര​ത്തി​ൽ അ​ണി​ചേ​രു​മെ​ന്നും കേ​ര​ള റ​ബ​ർ ഡെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഏ​ത്ത​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ഒ​ഴു​കെ​യി​ൽ, ബെ​ന്നി കൊ​ച്ചു​ക​രൂ​ർ, പ്രി​ൻ​സ് ചെ​മ്പ​ര​ത്തി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.