ചെന്പേരി: കേന്ദ്ര സർക്കാരിന്റെ ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഐഐടിയിൽ നടന്ന പ്രോജക്ട് എക്സ്പോയിൽ ചെമ്പേരി വിമൽജ്യോതി എൻജിനീയറിംഗ് കോളജിന് അംഗീകാരം. കേരളത്തിലെ കോളജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് കോളജുകളിലൊന്ന് വിമൽജ്യോതിയാണ്. ലോ കോസ്റ്റ് ഓട്ടോമാറ്റഡ് എഗ് ഹാച്ചറി യൂണിറ്റ്" എന്ന വിമൽജ്യോതിയുടെ പ്രോജക്ട് ഐഐടി ഡൽഹി സംഘടിപ്പിച്ച "ഉന്നത മഹോത്സവ' എക്സ്പോയിലേക്ക് തെരഞ്ഞെടുത്തു. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ അലൻ ജ്യോതിസ് പ്രോജക്ടിന്റെ ഭാഗമായി വിദ്യാർഥികളെ പ്രതിനിധീകരിച്ചു.
വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഫിനാൻസ് മാനേജർ ഫാ. ലാസർ വരമ്പത്ത്, കംപ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റിലെ പ്രഫ. വിദ്യ എന്നിവർ അലൻ ജ്യോതിസിനൊപ്പം ഡൽഹി ഐടിഐ മാർച്ച് 17,18 തീയതികളിൽ നടത്തപ്പെട്ട പ്രോജക്ട് എക്സ്പോയിൽ പങ്കെടുത്തു.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ. സുഭാഷ് ശങ്കർ പ്രോജക്ട് എക്സ്പോ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രോജക്ട് പ്രസന്റേഷനിലും ചർച്ചയിലും വിമൽ ജ്യോതി യുടെ സമൂഹ്യ പ്രതിബദ്ധതയോടു കൂടിയ പ്രവർത്തനങ്ങളെ സംഘാടകർ പ്രത്യേകം അഭിനന്ദിച്ചു.