കണ്ണൂർ: ദളിത്-ആദിവാസി പിന്നോക്ക വിരുദ്ധ നിലപാടിനെതിരേ അഖിലേന്ത്യാതലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ സംഘടനകൾ കണ്ണൂർ ആർഎസ് പോസ്റ്റോഫീസ് മാർച്ച് നടത്തി. കെഎസ്കെടിയു, ബികെഎംയു, പികെഎസ്, എകെഎസ്-എഐഡിആർഎസ്എം സംഘടനകളുടെ സംയുക്ത നേതത്വത്തിലായിരുന്നു മാർച്ച്.
ദളിതർക്കും ആദിവാസികൾക്കും എതിരായ അക്രമം തടയാൻ ശക്തമായ നടപടി സ്വീകരിക്കുക, അക്രമികളെ അതിവേഗ കോടതി സ്ഥാപിച്ച് വിചാരണ ചെയ്ത് കഠിനശിക്ഷയ്ക്ക് വിധേയമാക്കുക, ഭൂമി വിതരണത്തിൽ ദളിത് ആദിവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബികെഎംയു ജില്ലാ സെക്രട്ടറി കെ.വി. ബാബു അധ്യക്ഷത വഹിച്ചു.
കെഎസ്കെടിയു ജില്ലാ സെക്രട്ടറി വി. നാരായണൻ, പികെഎസ് ജില്ലാ സെക്രട്ടറി കെ. ജനാർദനൻ, എകെഎസ് ജില്ലാ സെക്രട്ടറി കെ. മോഹനൻ, എഐഡിആർഎം ജില്ലാ പ്രസിഡന്റ് കെ.ആർ. ചന്ദ്രകാന്ത്, ബികെഎംയു ജില്ലാ ട്രഷറർ സി. വിജയൻ എന്നിവർ പ്രസംഗിച്ചു.