ഹൂസ്റ്റണ്‍: "ക്ലൈമറ്റ് ചേഞ്ച് - ഗ്ലോബൽ ഇന്‍പാക്ട്’ എന്ന വിഷയത്തെക്കുറിച്ചു ഹൂസ്റ്റണ്‍ ഇന്തോ അമേരിക്കൻ പ്രസ് ക്ലബ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചർച്ച മാധ്യമ മേഖലക്ക് പ്രചോദനമായി.
ഡിസംബർ 3 വെള്ളിയാഴ്ച വൈകീട്ട് സൂം പ്ലാറ്റഫോമിൽ ചർച്ച സംഘടിപ്പിച്ച ചർച്ചയിൽ സെക്രട്ടറി ഡോ. മാത്യൂ വൈരമണ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. നിശബ്ദ പ്രാർഥനയ്ക്കുശേഷം വിഷയം അവതരിപ്പിക്കുവാൻ, ചാപ്റ്റർ പ്രസിഡന്റ് റോയ് തോമസിനെ ക്ഷണിച്ചു. കാലാവസ്ഥ വ്യതിയാനം - ഗ്ലോബൽ ഇന്‍പാക്ട് എന്ന വിഷയം വിശദമായി റോയ് തോമസ് അവതരിപ്പിക്കുകയും അതിന്റെ വൈവിധ്യമാർന്ന മേഖലകളെ സ്പർശിച്ചുകൊണ്ട് ചർച്ചക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടർന്ന്് എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിച്ചു.
ഇൻഡോ - അമേരിക്കൻ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് ഡോ. എസ്.എസ്. ലാൽ, ബോർഡ് വൈസ് ചെയർമാൻ ഡോ. മാത്യു ജോയ്സ്, ജനറൽ സെക്രട്ടറി ബിജു ചാക്കോ, ഡോ. ചന്ദ്രാ മിത്തൽ, ജോയിന്റ് സെക്രട്ടറി ജോസഫ് പൊന്നോളി, എ.സി. ജോർജ്, വർഗീസ് എബ്രഹാം ഫ്ളോറിഡ, ഉമാ സജി ന്യൂ യോർക്ക്, സംഗീതാ ദുവ -ട്രഷറർ ഹൂസ്റ്റണ്‍ എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു.
എല്ലാവരും വിവിധ മാധ്യമ മേഖലകളിലൂടെ അവബോധനവും പരിഹാരനിർദേശങ്ങളും നിരന്തരമായി മാധ്യമങ്ങളിലൂടെ നൽകേണ്ടിയതിന്റെ പ്രാധാന്യം എടുത്തു പറകയുണ്ടായി. വ്യക്തികളാലും സമൂഹവുമായുള്ള കൂട്ടായ പരിശ്രമം തുടരേണ്ട ആവശ്യകതയെപ്പറ്റി ഡോ. എസ്.എസ്. ലാൽ ഉൗന്നിപറഞ്ഞു. ക്രിയാത്മകമായ സമീപനത്തിലൂടെ കൂടുതൽ മാധ്യമ ശൃംഖലകളെ ഉൾപ്പെടുത്തി തുടർന്നും ഇത്തരം പരിപാടികൾ ആസൂത്രണം ചെയ്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭവിഷ്യത്തുകളിൽ നിന്ന് ഭൂമിയെ പരിരക്ഷിക്കാൻ നമുക്കു സാധിക്കണമെന്ന് പ്രചോദനവുമായി ചർച്ചാവതാരകൻ ചർച്ചക്ക് പരിസമാപ്തി വരുത്തി. സംഗീതാ ദുവായുടെ നന്ദി പ്രകാശനത്തോടെ സൂം മീറ്റിംഗ് പര്യവസാനിച്ചു.
പി.പി. ചെറിയാൻ