ഒറ്റപ്പാലം : മിനി സിവിൽ സ്റ്റേഷനിൽ സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. സംസ്ഥാന ജീവനക്കാരുടെ സഹകരണ സൊസൈറ്റി മുൻ കൈയ്യെടുത്താണ് തണ്ണീർ പന്തൽ നടപ്പാക്കിയത്.
മൂന്ന് നിലകളിലായി പതിമൂന്നോളം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷനിൽ മുന്നൂറോളം ജീവനക്കാർ പ്രവൃത്തിയെടുക്കുന്നുണ്ട്. ദിനം പ്രതി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറു കണക്കിനാളുകളാണ് വിവിധ ഓഫീസുകളിൽ വന്നു പോകുന്നത്. നഗരസഭാ ചെയർ പേഴ്സണ്‍ കെ.ജാനകി ദേവി തണ്ണീർ പന്തൽ ഉദ്ഘാടനം ചെയ്തു.കെ.പി. സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ശിവദാസൻ, സുധീഷ് മോഹൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി സതി നന്ദി പറഞ്ഞു.
പ്രതിഷ്ഠാദിന ആഘോഷങ്ങൾ സമാപിച്ചു
വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മുല്ലക്കൽ ശ്രീ ചീറന്പ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷങ്ങൾ സമാപിച്ചു. ക്ഷേത്രം തന്ത്രി പറപ്പൂർ നാരായണൻ നന്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
ക്ഷേത്രത്തിലെ പ്രത്യേക പൂജകൾക്ക് പുറമെ ഭജന, മഹാ അന്നദാനം, ചാക്യാർകൂത്ത്, കലാസന്ധ്യ തുടങ്ങിയ പരിപാടികളുമുണ്ടായി. ശ്രീ ചീറന്പ ഭഗവതി ചാരിറ്റബിൾ ട്രസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.