കടുത്തുരുത്തി: ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകടവളവുകള്‍ നിവര്ത്തുന്നതിനാവിശ്യമായ ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഒരു മാസത്തിനുളളില്‍ പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിച്ചതായി മന്ത്രി കെ. രാജന്. നിയമസഭയില്‍ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കു രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
ജില്ലയിലെ കാണക്കാരി, കോതനല്ലൂര്‍, മാഞ്ഞൂര്‍, മുട്ടുചിറ, കടുത്തുരുത്തി, വടയാര്‍ വില്ലേജുകളില്‍ ഉള്‍പ്പെട്ട 1.9652 ഹെക്ടര്‍ ഭൂമിയാണ് ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ അപകട വളവുകള്‍ നിവര്‍ത്തുന്നതിന് 2013ലെ ഭൂമി ഏറ്റെടുക്കല്‍ ആക്ട് പ്രകാരം ഏറ്റെടുക്കേണ്ടി വരുന്നത്. 2021 - 22വര്‍ഷങ്ങളില്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം പദ്ധതിക്കു ഭരണാനുമതി നല്കിയിട്ടുള്ളതാണ്. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായിട്ടുളള സാമൂഹ്യാഘാത പഠനം നടത്തുന്നതിന് ചുമതലപ്പെടുത്തിയിരുന്ന രാജഗിരി കോളജിലെ ഔട്ട് റീച്ച് സൊസൈറ്റി അന്തിമ റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്കു കൈമാറിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രൂപീകരിച്ച വിദഗ്ധ കമ്മിറ്റി റിപ്പോര്‍ട്ട് പരിശോധിക്കുകയും ഇതിന്റെയടിസ്ഥാനത്തില്‍ വളവ് നിവര്‍ത്താനുള്ള ഭൂമി ഏറ്റെടുക്കലിന് അനുമതി നല്‍കുകയും ചെയ്തതായി മന്ത്രി അറിയിച്ചു.
പദ്ധതിക്കായുള്ള അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തികരിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ വളവുകള്‍ നിവര്‍ത്താന്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം നാട്ടുകാരും യാത്രക്കാരുമുള്പ്പെടെയുള്ളവര്ക്ക് ഏറേ പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും വളവുകള്‍ നിവരുന്നതിനായുള്ള കാത്തിരിപ്പ് നീണ്ടു പോവുകയാണ്.