സ്വന്തം ലേഖകന്‍
കോഴിക്കോട്: ജില്ലയില്‍ ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഒരു വര്‍ഷം കൊണ്ട് ഇരൂന്നൂറോളം പേര്‍ക്കാണ് പുതുതായി രോഗലക്ഷണങ്ങള്‍ കണ്ടത്. പ്രമേഹരോഗികളുടെ എണ്ണം വര്‍ധിക്കുന്നതും അന്യസംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യവുമാണ് ക്ഷയരോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
2021-ല്‍ പരിശേധാനയില് 2340 പേര്‍ക്കാണ് ക്ഷയരോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നത്. 2022 -ല്‍ ഇത് 2504 ആയി. 32,274 പേരെ ടെസ്റ്റിനു വിധേയമാക്കിയപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തിയത്. ഇതില്‍ 7.6 ശതമാനം കുട്ടികളാണ്. കഴിഞ്ഞവര്‍ഷം ജനുവരിയില്‍ 1900 പേരെ പരിശോധിച്ചപ്പോള്‍ 63 പുതിയ കേസുകളാണ് കണ്ടെത്തിയിരുന്നത്. നവംബര്‍ മാസത്തില്‍ 4300 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ 233 പുതിയ കേസുകള്‍ കണ്ടെത്തി.സംസ്ഥാനത്തെ സാഹചര്യം ക്ഷയരോഗത്തിനു അനുകൂലമാണ്. ഇതില്‍ പ്രധാനമായിട്ടുള്ളത് പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതാണ്.
പ്രമേഹ രോഗത്തിന്റെ തലസ്ഥാനമായാണ് കേരളം അറിയപ്പെടുന്നത്. ഭക്ഷണ രീതികളും വ്യായാമക്കുറവുമാണ് സംസ്ഥാനത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ വഴിവച്ചത്. ചെറുപ്പക്കാരില്‍പോലും പ്രമേഹം കൂടുന്നതായാണ് കണക്ക്. പ്രമേഹമുണ്ടായാല്‍ പ്രതിരോധ ശേഷി കുറയുന്നതാണ് ക്ഷയരോഗം വേഗത്തില്‍ ബാധിക്കാന്‍ വഴിവയ്ക്കുന്നത്.
അന്യസംസ്ഥാന തൊഴിലാളികളില്‍ ക്ഷയരോഗം കൂടുന്നതായാണ് കണക്കുകള്‍. പോഷകാഹാര കുറവും പുകവലിയും ലഹരിവസ്തുക്കളുടെ ഉപയോഗവും ഈ വിഭാഗത്തെ ക്ഷയരോഗത്തിലേക്കു നയിക്കുന്നു. ദേശീയ ശരാശരിയെ അപേക്ഷിച്ച് കേരളത്തില്‍ ക്ഷയരോഗം കുറവാണെങ്കിലും ആരോഗ്യ മേഖലയ്ക്ക് ഇതു കനത്ത വെല്ലുവിളിയാണ്.
പരമാവധി ക്ഷയരോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കുകയും അവരുമായി സമ്പര്‍ക്കമുള്ളവരെ പ്രതിരോധ ചികില്‍സയ്ക്ക് വിധേയമാക്കുകയും ചെയ്യുക വഴി ജില്ലയില്‍ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം.കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ അതീജീവിച്ച് 2025-ല്‍ ക്ഷയരോഗ നിവാരണം എന്ന ലക്ഷ്യം കൈവരിക്കാനാണ് പദ്ധതി.
അതെ, നമുക്ക് ക്ഷയരോഗത്തെ അതീജിവിക്കാം എന്നതാണ് ഈ വര്‍ഷത്തെ ക്ഷയരോഗ ദിന സന്ദേശം. 2021-ലെ കണക്കു പ്രകാരം ലോകത്ത് 10.6 മില്യണ്‍ ആളുകള്‍ ക്ഷയരോഗ ബാധിതരാണ്. 2020-നെ അപേക്ഷിച്ച് നാലര ശതമാനത്തിന്റെ വര്‍ധന. ലോകത്തെ ക്ഷയ രോഗികളില്‍ 28 ശതമാനം ഇന്ത്യയിലാണ്. ലോക ക്ഷയരോഗ ദിനാചരണം ഇന്ന് വിവിധ പരിപാടികളോടെ ജില്ലയില്‍ നടക്കുമെന്ന് ജില്ലാ ടിബി ഓഫീസര്‍ ടി.സി അനുരാധ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുതിയറ എസ്കെ പൊറ്റെക്കാട് സാംസ്കാരിക നിലയത്തില്‍ രാവിലെ 9.30ന് മേയര്‍ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എ.ഗീത മുഖ്യാതിഥിയായരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.പി ദിനേശ്കുമാര്‍ അധ്യക്ഷത വഹിക്കും.
ആരോഗ്യ വിദഗ്ധര്‍ക്കുവേണ്ടി രാത്രി ഏഴിന് സിഎംഇയും സംഘടിപ്പിച്ചിട്ടുണ്ട്. നാളെ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ചേര്‍ന്ന് ശിശു രോഗ വിദഗ്ധര്‍ക്ക് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് കുട്ടികളിലെ ക്ഷയരോഗം എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചതായി അവര്‍ പറഞ്ഞു.
ജില്ലാ ടിബി കേന്ദ്രം കണ്‍സള്‍ട്ടന്റ് ഡോ.സി.എ ജലജാറാണി, മാസ് മീഡിയ ഓഫീസര്‍ കെ.മുഹമ്മദ് മുസ്തഫ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.