വെള്ളറട : തെക്കൻ കുരിശുമല തീർഥാടനത്തിന്റെ അഞ്ചാം ദിനത്തിൽ ഭക്തജന പ്രവാഹം. സംഗമവേദിയിൽ രാവിലെ ആറിന് പ്രഭാതവന്ദനം സങ്കീർത്തന പാരായണം ഏഴിന് ഫാ.അനിൽകുമാർ എസ്എമ്മിന്റെ നേതൃത്വത്തിൽ ദിവ്യ ബലിയും 8.30 ന് സിഎസ്ഐ ആറുട്ടുകുഴി ഡിസ്ട്രിക്ടിന്റെ പ്രാർഥനാ ശുശ്രൂഷയും നടന്നു. സിഡബ്ല്യൂ ഗോഡ്ഫ്രെ അധ്യക്ഷതവഹിച്ചു. ഫാ. കുമാർ ജയരാജ് സന്ദേശം നൽകി. 10 ന് ക്രിസ്തീയ ഗാനസുധയും നടന്നു.
ഉച്ചയ്ക്ക് ഒന്നിന് ആനപ്പാറ ഫാത്തിമ മാതാ കുരിശടിയിൽ നിന്ന് ആരംഭിച്ച ജപമാല പദയാത്രയ്ക്ക് ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം നേതൃത്വം നൽകി. ബ്രദർ ജോണ്‍ വർഗീസ് അധ്യക്ഷത വഹിച്ചു. ബ്രദർ ഷാജി ബോസ്കോ സന്ദേശം നൽകി.നെറുകയിൽ 6.30 ന് ഫാ.അജീഷ് ക്രിസ്തുവും 5.30 ന് ഫാ.സേവ്യർ ഷൈനും ദിവ്യബലിക്ക് കാർമികരായി പത്തിനും,മൂന്നിനും കുരിശിന്റെ വഴിയും വിശുദ്ധ കുരിശിന്റെ നവനാൾ പ്രാർഥനയും നടന്നു.
ആരാധനാ ചാപ്പലിൽ രാവിലെ 6 നും 11.30 നും മൂന്നിനും, ദിവ്യകാരുണ്യാരാധനയും, ആശീർവാദവും, ദിവ്യബലിയും, കുന്പസാരം, കരുണകൊന്ത, കുരിശിന്റെ വഴി എന്നിവ നടന്നു. 11.30 ന് നെയ്യാറ്റിൻകര കത്തീഡ്രൽ വികാരി മോണ്‍. അൽഫോണ്‍സ് ലിഗോരി മുഖ്യകാർമികനായി.4.30 ന് സംഗമവേദിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയ്ക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപതാ സഹായമെത്രാൻ ഡോ. ആർ.ക്രിസ്തുദാസ് മുഖ്യകാർമികത്വം വഹിച്ചു.
ആറിന് സംഗമവേദിയിൽ നിന്നും കുരിശുമല പത്താം പീയൂസ് ദേവാലയത്തിലേയ്ക്ക് ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു.6.30 ന് നടന്ന സാംസ്കാരിക സദസ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്തു. എം.വിൻസന്റ് എംഎൽഎ അധ്യക്ഷതവഹിച്ചു. ഫാ.ഷാജ്കുമാർ ആമുഖ സന്ദേശം നൽകി. ജയൻ, മുരുകൻ കാട്ടാക്കട, അജി ദൈവപ്പുര, സുമേഷ് കൃഷ്ണൻ, മോണ്‍.ടി.നിക്കോളസ് എന്നിവർ പ്രസംഗിച്ചു. 8.30 ന് തിരുവനന്തപുരം സർഗവീണ ക്രിയേഷൻസ് ക്രിസ്ത്യൻ ഡിവോഷണൽ ലൈവ് മ്യൂസിക് കണ്‍സേർട്ട് അവതരിപ്പിച്ചു. 8.30 ന് ആരാധനാ ചാപ്പലിൽ നെയ്യാറ്റിൻകര കരിസ്മാറ്റിക് കമ്മീഷന്റെ ജാഗരണ പ്രാർഥനയും നടന്നു.